OVS - Latest NewsOVS-Kerala News

സ്ലീബാദാസസമൂഹം ധന സഹായ വിതരണം നടത്തി

മലങ്കര ഓർത്തഡോൿസ് സഭാ മിഷൻ പ്രസ്ഥാനമായ സ്ലീബാദാസസമൂഹം വീണ്ടും പാവങ്ങൾക്ക് കൈത്താങ്ങാകുന്നു. ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളി, യോർദാൻ പുരം മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളി, മേൽപാടം സെന്റ്. കുര്യാക്കോസ് ഓർത്തോഡോക്സ് പള്ളി എന്നീ മൂന്ന് ഇടവകകളിലെ ജല പ്രളയം മൂലം നാശ നഷ്‌ടം സംഭവിച്ച 60 കുടുംബങ്ങൾക്ക്‌ 23.11.2018 വെള്ളിയാഴ്ച 3 പിഎം -ന് ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ വച്ച് സ്ലീബാദാസസമൂഹ അധ്യക്ഷൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ധന സഹായം നൽകി. ഓരോ കുടുംബത്തിനും 5000 രൂപ വീതമാണ് നൽകിയത്. ഭവന നിർമാണ അറ്റകുറ്റപ്പണികൾക്ക് നൽകുന്ന ധനസഹായത്തിനു പുറമെയാണ് ഈ മനുഷ്യോപകാരപ്രവർത്തനത്തിനു 3 ലക്ഷം രൂപ പ്രസ്ഥാനം ചെലവഴിച്ചത്. വെരി. ശെമവൂൻ റമ്പാൻ, ഫാ. പി കെ.തോമസ്, ഫാ. ഡോ. കുര്യൻ ഡാനിയേൽ, ഫാ. ഗീവർഗീസ് ജോൺ, ഫാ. ജേക്കബ് ചെറിയാൻ, ഫാ. സോമു പ്രക്കാനം, ശ്രീ സഖറിയ മാണി ഐ. ആർ. എസ്, ശ്രീ കെ. കെ. ജോർജ്, എന്നിവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മിഷൻ പ്രസ്ഥാനം അർഹിക്കുന്നവർക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു .

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ