True Faith

ഓര്‍ത്തഡോക്സ് സഭ എന്ത് കൊണ്ട് മാതാവിന്‍റെ മാത്രമായുള്ള പടം അംഗീകരിക്കുന്നില്ല ?

മാതാവും കുഞ്ഞും കൂടിയുള്ള പടങ്ങളെ വക്കാന്‍ അനുവാദമുള്ളൂ. വി.മാതാവിന്‍റെ ഇന്ന് കാണുന്ന ചിത്രം ആദ്യമായി വരച്ചതു ഒരു ചിത്രകാരന് കൂടിയായ വി.ലുക്കൊസ് ആണ്. യേശു കുഞ്ഞിനെ കൈകളില് ഏന്തികൊണ്ട് നില്ക്കുന്ന ആ വി. മാതാവിന്‍റെ ചിത്രമാണ് ആധികാരികമായി എല്ലാവരും ഉപയോഗിക്കുന്നത്. A D 431 -ല് എഫെസുസ് സുന്നഹദോസില് ക്രിസ്തു ഒരേ സമയം ദൈവവും മനുഷ്യനും ആണെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ വി.മാതാവിനെ Theotokos , Yoldath Aloho (ܝܳܠܕܰܬ ܐܰܠܳܗܳܐ) (ദൈവ മാതാവ്) എന്ന് അറിയപ്പെടണമെന്നു പ്രഖ്യാപിച്ചു. വി.മാതാവിനെ ക്രിസ്തുവിന്‍റെ മാതാവ് എന്ന് വിളിച്ച നെസ്തോറിയസ് വേദ വിപരീതിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സുന്നഹദോസ് അംഗീകരിക്കുന്ന എല്ലാ ഓര്ത്തഡോക്സ് സഭകളും ഈ ചിത്രം തന്നെ ഉപയോഗിക്കുന്നത് വി.മാതാവ് ദൈവ മാതാവ് തന്നെയാണെന്നുള്ള വിശ്വാസം അംഗീകരിക്കാന് കൂടിയാണ്.