True Faith

കര്‍ത്താവിന്‍റെ സ്നാനത്തെ കുറിച്ച് യോഹന്നാന്‍ സ്നാപകന്‍ എന്താണ് പറഞ്ഞിരിക്കുന്നത് ?

 1 . ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

2. ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.

3. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ (പിതാവാം ദൈവം ) എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.

4. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു…………….

യേശുവിനെ ലോകത്തിന് വെളിപെടുത്തി കൊടുക്കുക എന്നതായിരുന്നു യോഹന്നാൻ സ്നാപകന്റെ ദൗത്യം . ആ ദൗത്യ നിർവഹണത്തിന് ആണ് യേശു യോഹന്നാന്റെ അടുക്കൽ പോയത് . അല്ലാതെ പെന്തികൾ പറയുന്നത് പോലെ മാതൃക കാണിക്കാൻ അല്ല . അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.

താഴെ പറയുന്ന വചനങ്ങൾ ശ്രദ്ധിക്കുക ….

1 .എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ (പിതാവാം ദൈവം ) എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.

2. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു. പിതാവാം ദൈവം യോഹന്നാനു നല്കിയിരുന്ന വെളിപാടിന്റെ പൂർത്തീകരണം നടക്കേണ്ടത്‌ ആവിശ്യമായിരുന്നു .അതിലൂടെ യേശുവിനെയും പരിശുദ്ധ ത്രിത്വത്തെയും ലോകം അറിയണമായിരുന്നു .ഇത്താണ് സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നത് കൊണ്ട് കർത്താവ് അർത്ഥമാക്കുന്നത് .അല്ലാതെ തോട്ടിലെ കുളിയല്ല . വെറുതെ പാവം വിശ്വാസികളെ പറ്റിക്കല്ലേ പെന്തികളെ.