OVS - Latest NewsOVS-Pravasi News

പരിശുദ്ധ ബാവ പ്രഥമ അപ്പോസ്തോലിക സന്ദർശനത്തിനായി ചിക്കാഗോയിൽ

ഷിക്കാഗോ :- മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഷിക്കാഗോ മേഖലയിലേക്കുള്ള പ്രഥമ അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി എഴുന്നള്ളിയിരിക്കുന്­­നു.
ജൂണ്‍ 29-നു ബുധനാഴ്ച വൈകിട്ട് 3.30-നു ഷിക്കാഗോ ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പരിശുദ്ധ ബാവയേയും സംഘത്തേയും പൂര്‍ണ്ണ ബഹുമതികളോടുകൂടി ഷിക്കാഗോ മേഖലയിലെ വൈദീകരും, വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു. ജൂലൈ 2-നു ചിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ചേരുന്ന സമ്മേളനത്തിൽ പരിശുദ്ധ ബാവയ്‌ക്കും ഔദ്യോഗിക സംഘത്തിനും സൗത്തു വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട ദേവാലയങ്ങളിലെ വൈദീകരും ഭരണ സമിതി അംഗങ്ങളും വിശ്വാസികളും ചേർന്നു ഭദ്രാസനത്തിന്റെ ഔദ്യോഗിക സ്വീകരണത്തെത്തുടർന്ന­­് ഭദ്രാസന അടിസ്ഥാനത്തിൽ സമാഹരിച്ച കാതോലിക്കാ നിധി ശേഖരണം പള്ളി പ്രതിനിധികൾ പരിശുദ്ധ ബാവായെ ഏൽപ്പിക്കും. സമ്മേളനത­­്തിൽ ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസ് അധ്യക്ഷം വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോയി പൈങ്ങോലില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അരമന മനേജര്‍ ഫാ. വര്‍ഗീസ് തോമസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍ ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി, എം. ജി. ജോർജ് മുത്തൂറ്റ് , അസോസിയേഷൻ സെക്രട്ടറി ഡോ.ജോർജ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജൂലൈ 3-നു ഞായറാഴ്ച വൈകിട്ട് 5.30-നു ബെല്‍വുഡ് സെന്റ് ചാള്‍സ് റോഡില്‍ നിന്നും ചെണ്ട-വാദ്യമേളങ്ങളോട­­െയും, കത്തിച്ച മെഴുകുതിരി, മുത്തുക്കുടകളും, കൊടികളും, സ്വാഗത ഗാനവുമായി ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിശുദ്ധ പിതാവിനേയും വിശിഷ്ടാതിഥികളേയും സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്നു നടക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും, വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കും പരിശുദ്ധ പിതാവ് നേതൃത്വം നല്‍കും. 7.30-നു നടക്കുന്ന സ്വീകരണ യോഗത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സമുദായ ട്രസ്റ്റി എം.ജി ജോര്‍ജ് മുത്തൂറ്റ്, സമുദായ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, മാനേജിംഗ് കമ്മിറ്റിയംഗം ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ തുടങ്ങിയ സഭാ നേതാക്കള്‍ സംബന്ധിക്കും. പരിശുദ്ധ പിതാവിന്റെ മറുപടി പ്രസംഗവും, അപ്പോസ്‌തോലിക വാഴ്‌വും ഉണ്ടായിരിക്കും.
അമേരിക്കന്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന­­ ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥം കൊണ്ട് അനേകര്‍ക്ക് അഭയവും, ആശ്വാസവുമായിരിക്കുന്­­ന ഈ ദേവാലയത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനത്തിന് അവിടെയുള്ള സഭാ വിശ്വാസികള്‍ വളരെ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കൂടി കാത്തിരിക്കുന്നു. ചടങ്ങിലേക്ക് വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. സ്‌നേഹവിരുന്നോടുകൂടി­­ പരിപാടികള്‍ സമാപിക്കും.
ക്രമീകരണങ്ങള്‍ക്കായി­­ ട്രസ്റ്റി ജോണ്‍ പി. ജോണ്‍, സെക്രട്ടറി റീനാ വര്‍ക്കി, ഫിലിപ്പ് ജോസഫ്, ഏരന്‍ പ്രകാശ്, ഷിബു മാത്യു (ജനറല്‍ സെക്രട്ടറി), റേച്ചല്‍ ജോസഫ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.