OVS-Kerala News

വിദ്യാഭ്യാസ മാർഗനിർദേശ ക്ലാസ് നടത്തി

പത്തനംതിട്ട :- മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് പള്ളിയുടെയും തുമ്പമൺ ഭദ്രാസന എംജിഒസിഎസ്എമ്മിന്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസ മാർഗനിർദേശ ക്ലാസ് നടത്തി. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. ഡോ. ജസ്റ്റിൻ പടമാടൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫാ. ബിജു മാത്യൂസ്, ഫാ. സി.കെ. തോമസ്, സണ്ണി വർഗീസ്, ബാബുജി ഈശോ, ബിജു കൂടൽ, എം.എം. ഡാനിയൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.