OVS - Latest NewsOVS-Kerala News

“വരിക്കോലി പള്ളി:വാർത്ത കോടതി വിധിയുടെ നഗ്നലംഘനം”-ഇടവക വികാരി

വരിക്കോലി:വാരിക്കോലി സെന്റ് മേരീസ് ഓർത്തഡോൿസ് സുറിയാനിപ്പള്ളിയുടെ ഭരണംവിഘടിത വിഭാഗം ഏറ്റെടുത്തു എന്നപേരിൽ ചില മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്ത ബഹു സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് വികാരി ഫാ വിജു എലിയാസ് പറഞ്ഞു. ഈ പള്ളിയെ സംബന്ധിച്ച് ബഹു സുപ്രീം കോടതി വിധി നിലനിൽക്കുമ്പോൾ ഹൈക്കോടതി വിധിപ്രകാരം ഭരണമേറ്റെടുത്തു എന്ന് പറയുന്നത് നിയമ പരിജ്ഞാനമുള്ള ആർക്കും മനസിലാവുന്ന പൊള്ളത്തരമമാണ്,വൻതുക വിശ്വാസികളിൽ നിന്നു കേസിനെന്നപേരിൽ പിരിച്ചെടുത്ത വ്യാജ ഭരണസമിതി ഇപ്പോൾ പരിഭ്രാന്തരാണ്.പള്ളി നഷ്ടപ്പെടുകയും.,കണക്കുകൾ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത ഇവർക്കായതിനാലും മറ്റു പള്ളികളിൽ വിശ്വാസികൾ മലങ്കര സഭയിൽ ചേരാൻ തുടങ്ങിയതും ഇവരുടെ പരിഭ്രാന്തിയോടെ ആഴം വർധിപ്പിച്ചു, സുപ്രീം കോടതി വിധി ഹൈക്കോടതി വിധി ശരിവച്ചതിനാലാണ് തങ്ങൾ ഭരണത്തിൽ കയറിയെതെന്നവകാശപ്പെടുന്ന വിഘടിതർ തന്നെയാണ്, ബഹു സുപ്രീം കോടതിയിൽ പോയതും,ബഹു കോടതി അപ്പീൽ തള്ളിയതും.സുപ്രീംകോടതിക്ക് മുകളിലാണ് ഹൈക്കോടതി എന്ന രീതീയിൽ ഇപ്പോൾ വന്നിരിക്കുന്ന വാർത്ത നീതിപീഠത്തെ അവഹേളിക്കുന്നതിനായുള്ളതാണ്.ജനാധിപത്യ ബോധമുള്ള പൊതുസമൂഹവും,വിശ്വാസികളും ഇത് തിരിച്ചറിയണമെന്നും വികാരി പറഞ്ഞു.തിരുശേഷിപ്പ് മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടക്കുകയാണ്.ഇതിനിടെ രാത്രിയിൽ പള്ളിമുറി കുത്തിത്തുറന്ന് അകത്തു കയറി ഇരുന്നു ഫോട്ടോ എടുത്തു ഭരണസമിതി എന്നപേരിൽ പത്രത്തിൽ കൊടുക്കുകയായിരുന്നു.1934ഭരണഘടനാ പ്രകാരം വികാരിയാണ് ഭരണ സമിതിയുടെ അധ്യക്ഷൻ.