OVS - Latest NewsOVS-Kerala News

സഭാതർക്കങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യത: ഓർത്തഡോക്സ്‌ സഭ

കോട്ടയം: സഭാതർക്കങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു ബാധ്യതയുണ്ടെന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

തർക്കത്തിൽ തങ്ങൾ കക്ഷികൾ അല്ല എന്നായിരുന്നു ഇത്രയും നാൾ സർക്കാരും അധികാരികളും പറഞ്ഞിരുന്നത്. എന്നാൽ അതു പൊള്ളയാണെന്നു വിധിയിലൂടെ തെളിഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത സർക്കാരിനുണ്ട്. പള്ളികളിലെ ഉടമസ്ഥാവകാശം വിട്ടുകൊടുക്കാൻ ഇനി സാധ്യമല്ല. ശബരിമല കേസിൽ സുപ്രീം കോടതി വിധി വേഗത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തു. അത് എന്തുകൊണ്ടു മലങ്കര സഭയ്ക്കു നിഷേധിക്കുന്നു എന്ന ആശങ്കയുണ്ട്.

കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകും. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തി‍ൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. തെരുവിലിറങ്ങിയുള്ള സമരം നടത്തില്ല. കോടതിവിധി നടപ്പാക്കുന്നതിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല. അത്തരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിയന്ത്രിക്കുക സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അങ്ങനെ ഉണ്ടാകുന്നെങ്കിൽ അതു സുപ്രീം കോടതിയെ സർക്കാർ അറിയിക്കണം.

സുപ്രീം കോടതി വിധിക്കു മുകളിലല്ല മന്ത്രിസഭാ ഉപസമിതി. വിധി നടപ്പാക്കിയ ശേഷം എന്തു ചർച്ചകൾക്കും തയാറാണ്. ഓർത്തഡോക്സ് സഭയ്ക്കു വാക്കാൽ നൽകിയ ഉറപ്പുകളൊന്നും ഇടതുമുന്നണി പാലിച്ചിട്ടില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

1934-ലെ ഭരണഘടനയും സുപ്രീംകോടതി വിധിയും അംഗീകരിച്ച് യാക്കോബായ സഭയിൽ നിന്ന് ആരെങ്കിലും മുന്നോട്ടുവന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനു ബാവാ പറഞ്ഞത്: 80% വിശ്വാസികൾക്കും വ്യവഹാരങ്ങളിൽ താൽപര്യമില്ല. വിശ്വാസികൾ ഇപ്പോഴും ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ഭരണതലത്തിലുള്ളവരാണു തർക്കം ഉന്നയിക്കുന്നത്. യാക്കോബായ സഭയിലുള്ളവർ ഇപ്പോൾത്തന്നെ സമ്പർക്കം പുലർത്തുന്നുണ്ട്. എന്നാൽ ഉന്നതസ്ഥാനീയർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അപേക്ഷ നൽകിയാൽ അപ്പോൾ പരിഗണിക്കും. ഇപ്പോൾ ആരും അപേക്ഷ നൽകിയിട്ടില്ല. മെത്രാപ്പൊലീത്തമാരെ വാഴിക്കുന്നതിനു സഭയ്ക്ക് അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. ഇത്തരത്തിൽ വാഴിക്കുന്നവരെ മാത്രമേ അംഗീകരിക്കൂ എന്നു കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കോർട്ട്  ഓർഡർ

സമവായം വിധി നീട്ടാനുള്ള തന്ത്രം
കോട്ടയം ∙ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ് സഭ. വിധി നടപ്പാക്കാൻ യാതൊരു ഉപാധികളുമില്ലാതെ നിയമപരമായ നടപടികൾ അവലംബിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആ സ്ഥാനത്ത് അനുരഞ്ജന സമിതിയും സമവായവും ചർച്ചയും എന്ന ഉപാധികൾ വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിവരുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുള്ള സർക്കാർ വിധി നടപ്പിലാക്കാത്തതിൻ്റെ പേരിൽ കർക്കശമായ താക്കീത് ലഭിച്ചിട്ടും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാതെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്ന് ബിജു ഉമ്മൻ പറഞ്ഞു.

സഭ കേസ്: കേരളം ഭാരതത്തിലാണ് എന്ന് സർക്കാരിനെ ഓർമ്മപ്പിച്ചു ബഹു. സുപ്രീം കോടതി