OVS - Latest NewsOVS-Kerala News

വിശാല എക്യൂമിനിസം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്

പുത്തൂർ :- ഈശ്വരന്റെ സൃഷ്ടികൾ സമഭാവനയോടെ പുലരുന്ന വിശാല എക്യൂമിനിസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. അടുത്ത മാസം അ‍ഞ്ചിനു കൊട്ടാരക്കരയിൽ നടക്കുന്ന വൈഎംസിഎ കേരള റീജൻ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനു മുന്നോടിയായുള്ള റീജൻതല പ്രാർഥനാ ദിനാചരണവും ജൂബിലി പ്രാർഥനാ സംഗമവും പുത്തൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈഎംസിഎ പ്രസ്ഥാനം സമൂഹത്തിനു നൽകിയ സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിർവാഹക സമിതി അംഗമായ കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗങ്ങളായ സാജൻ വേളൂർ, ജോസഫ് നെല്ലാനിക്കൻ, പുത്തൂർ വൈഎംസിഎ പ്രസിഡന്റ് ജോസ് ജി.ഉമ്മൻ, എ.സി.ഈപ്പൻ, മനോജ് തെക്കേടം, മോട്ടി ചെറിയാൻ, പി.എ.സജിമോൻ, ജി.ബിജു, ബാബു ഉമ്മൻ, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ആനി കെ.സാനു, എബി പി.ജോൺ, ജോൺസൺ തട്ടാരുതുണ്ടിൽ, എം.രാജൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ 640 യൂണിറ്റുകളിലും പ്രാർഥനാദിനം ആചരിച്ചു.