OVS - Latest NewsOVS-Kerala News

നാളേക്കൊരു തണല്‍- വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.

പുത്തൂര്‍:- മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ലോകപരിസ്തി ദിനമായി ആചരിക്കുന്ന ജൂണ്‍ 5 നു വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും വൃക്ഷതൈകള്‍ വയ്ക്കുന്നതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ” നാളേക്കൊരു തണല്‍” എന്ന പദ്ധതിയുടെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10 മണിക്ക് ഇടവക വികാരി Rev. Fr. മാത്യു അബ്രഹാം തലവൂര്‍ നിര്‍വഹിക്കുന്നതാണ്. വൃക്ഷത്തൈകള്‍ വാങ്ങുന്നവര്‍ അവ സംരക്ഷിക്കുകയും , പരിസ്തി സംരക്ഷണത്തിന്റെ ഭാഗമായുള്ള തുടര്‍ പ്രവര്തനനങ്ങളില്‍ ഭാഗമാകുകയും ചെയ്യുമെന്നുള്ള പ്രത്യേക ഫോമില്‍ ഒപ്പിട്ടു നല്‍കേണ്ടതാണ്.. വിതരണം ചെയ്യുന്ന വൃക്ഷത്തൈകളുടെ സംരക്ഷണത്തിനും നിരീക്ഷണതിനുമായി Green Volunteers നെ നിയോഗിച്ചതായും പ്രസ്ഥാനം ഭാരവാഹികള്‍ അറിയിച്ചു.