OVS - Latest NewsOVS-Kerala News

ലോക പരിസ്ഥിതിദിനം : സഭാ പരിസ്ഥിതി കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ലോകം പരിസ്ഥിതി ദിനമായി ആചരിക്കുന്ന  ജൂണ്‍-5 ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്സ്‌  സഭാ   പരിസ്ഥിതി കമ്മീഷന്‍  മുഖ്യ  ചിന്താവിഷയമായി തിരെഞ്ഞെടുത്തിരിക്കുന്നത്  ‘വന്യജീവന-വാണിജ്യവത്ക്കരണത്തിനു എതിരായുള്ള പോരാട്ടം‘എന്നതാണ്.

ഈ വര്‍ഷത്തെ  വേദചിന്ത  ‘ നിങ്ങള്‍ പാര്‍ക്കുന്ന ദേശം മലിനമാക്കരുത് ‘ (സംഖ്യാ 35:33)

  • ദേവാലയങ്ങളും സ്ഥാപങ്ങളും ഭാവനങ്ങളും ശുചിത്വത്തിനു പ്രാധാന്യം നല്‍കി സംരക്ഷിക്കുക
  • ഫലവ്രക്ഷങ്ങളും തണല്‍ മരങ്ങളും നട്ടുവളര്‍ത്തി നമ്മുടെ പാരിസ്ഥിതി ഹരിതാഭമാക്കുക
  • സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു എല്ലാ ദേവാലയങ്ങളും പരമാവധി ഉപയോഗിക്കുക
  • പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്‌ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
  • സെമിത്തേരിയുടെ പ്രാധാന്യം മനസിലാക്കി അവയെ ഉദ്യാനങ്ങലാക്കി ശുചിയായും മനോഹരമായും പരിപാലിക്കുക
  • ഗതാഗത തടസം ഉണ്ടാക്കുന്ന ഘോഷയാത്രകളും ശബ്തമലിനീകരണം ഉണ്ടാക്കുന്ന ആഘോഷങ്ങളും ഒഴിവാക്കുക
  • ലാളിത്യവും മിതത്വവും മുദ്രാവാക്യമാക്കുക
  • ലോകത്ത് പട്ടിണിയും ദാരിദ്ര്യവും നിലനില്‍ക്കുമ്പോള്‍ ഭക്ഷണ പാനീയങ്ങള്‍ പാഴാക്കുന്നത് പാപമാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക
  • മഴവെള്ള സംഭരണികളും  മഴക്കുഴികളും നിര്‍മ്മിച്ച്‌ ഭൂഗര്‍ഭജലം സംരക്ഷിക്കുകയും ജനസ്രോതസ്സുകള്‍ മലനീകരണമുക്തമായി പരിപാലിക്കുകയും ചെയ്യുക
  • ജൈവകൃഷിയുടെ പ്രാധാന്യം ഉള്‍കൊണ്ട് എല്ലാ ദേവാലയങ്ങളും മാതൃക കൃഷിത്തോട്ടങ്ങള്‍ ആരംഭിക്കുക
  • എല്ലാ ഭവനങ്ങളിലും  ജൈവ അടുക്കളത്തോട്ടം നട്ടു പിടിപ്പിക്കുക
  • കുന്നുകള്‍ നിരത്തുന്നതും ,വയലുകള്‍ നികത്തുന്നതും ഉപേക്ഷിക്കുക