OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് മെഡിക്കൽ ഫോറം മേഖലാ സമ്മേളനം നടത്തി

പരുമല:- ഓർത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓർത്തഡോക്സ് മെഡിക്കൽ ഫോറത്തിന്റെ മേഖലാ സമ്മേളനം ഡോ. തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. മാനവ ശാസ്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഫാ . പി. എ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ. ടി ജെ ജോഷ്വാ മുഖ്യ പ്രഭാഷണം നടത്തി. ഡോ. വർഗീസ് പുന്നൂസ്, സെന്റ് ഗ്രീഗോറിയോസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. അലക്സ് പോൾ, വിവാസന ഡയറക്ടർ ഡോ. സിബി തരകൻ, റീജനൽ സെക്രട്ടറി ഡോ.ബിജു തോമസ് കാരിച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു. മാനവ ശാക്തീകരണ വിഭാഗത്തിന്റെ സമഗ്രസൗഖ്യ പഠന സഹായി ഡോ. തോമസ് മാർ അത്തനാസിയോസ് ഫാ.ഡോ. ടി.ജെ ജോഷ്വായ്ക്ക് നൽകി പ്രകാശനം ചെയ്തു. വിവാസന വൈകാരിക സഹായ കേന്ദ്രത്തിന്റെ വെബ് സൈറ്റ് http://vipassana-mosc.org സമ്മേളനത്തിൽ പ്രകാശനം ചെയ്തു.