OVS-Kerala News

സ്റ്റെഫാനിയൻ എക്സ്പോ തുടങ്ങി

പത്തനാപുരം:- സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ നവതിയോടനുബന്ധിച്ചു സ്റ്റെഫാനിയൻ എക്സ്പോ ആരംഭിച്ചു. മന്ത്രി അടൂർ‌ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. എക്സ്പോ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി നവതിയെ ഓർമപ്പെടുത്തി 90 സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സംഘഗാനം ശ്രദ്ധേയമായി. മൗണ്ട് താബോർ കോർപറേറ്റ് മാനേജർ ഫാ. സി.ഒ. ജോസഫ് റമ്പാൻ അധ്യക്ഷനായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭാ കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മൗണ്ട് താബോർ സെക്രട്ടറി ഫാ. കെ.വി. പോൾ, ജില്ലാ പഞ്ചായത്തംഗം എസ്. വേണുഗോപാൽ, എച്ച്. റിയാസ് മുഹമ്മദ്, ജെ. നിഷ, സി.ആർ. നജീബ്, എം. ഷേക്പരീത്, മേരി മാത്യു, ടി.എം. ഈപ്പച്ചൻ, പി.എസ്. ഷാജഹാൻ, റഹ്മത്തു ദിലീപ് എന്നിവർ പ്രസംഗിച്ചു.

മലയാള മനോരമ ഫോട്ടോപ്രദർശനം, സ്റ്റാൾ, വിവിധ ചിത്രകാരൻമാരുടെ ഫോട്ടോപ്രദർശനം, കെഎസ്ഇബി, അഗ്നിശമന സേന, പുരാവസ്തു വകുപ്പ്, ഫുഡ്മേളകൾ, ചിരിക്കാത്ത മനുഷ്യൻ തുടങ്ങി ഒട്ടനേകം വിസ്മയങ്ങളാണ് എക്സ്പോയിൽ ഒരുങ്ങിയിട്ടുള്ളത്. ആറു വരെ നടക്കുന്ന എക്സ്പോ, സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടുകളിലായാണു ക്രമീകരിച്ചിട്ടുള്ളതെന്നു ചെയർമാൻ ബേസിൽ പറഞ്ഞു.