OVS-Kerala News

കോടതി വിധികള്‍ അട്ടിമറിക്കാൻ ശ്രമിച്ചവരെയും സഭയെ ദ്രോഹിച്ചവരെയും യുവജനങ്ങൾ തിരിച്ചറിയണം:കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

നിയമസഭ  തെരഞ്ഞെടുപ്പിൽ പരസ്യ നിലപാടില്ലെന്നും  കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

പിറവം  :- വരുന്ന  നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന് പരസ്യമായ ഒരു നിലപാടും ഇല്ല എന്നും, ന്യായമായ കോടതി വിധി ഉണ്ടായിട്ടും അത് അട്ടിമറിക്കാൻ ശ്രമിച്ചവരെയും സഭയെ ദ്രോഹിച്ചവരെയും യുവജനങ്ങൾ തിരിച്ചറിയണം എന്നും കണ്ടനാട് വെസ്റ്റ് യുവജനപ്രസ്ഥാനം  ഭദ്രാസന കമ്മിറ്റി .സഭ അംഗങ്ങൾ മൽസരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രിയ വ്യത്യാസം ഇല്ലാതെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേരിട്ടുള്ള പിന്തുണ അറിയ്ക്കുവാനും യോഗത്തിൽ തിരുമാനിച്ചു.തീര്‍ത്ഥാടന കേന്ദ്രമായ  പിറവം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെൻററിൽ ചേർന്ന യോഗത്തിൽ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.കുര്യന്‍  ചെറിയാൻ അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗീവീസ് മർക്കോസ് ,കേന്ദ്ര -എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം അജു അബ്രഹാം മാത്യു ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ   ബേസിൽ പൗലോസ് ,ജാസ്മിൻ സെബാസ്റ്റ്യൻ ,മേഖല സെക്രട്ടറിമാരായ നിഖിൽ .കെ . ജോയി ,അൻസൺ ജെയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു