OVS-Kerala News

നിരണം പള്ളിയിൽ ഓർമപ്പെരുന്നാൾ

നിരണം :- നിരണം പള്ളിയിൽ കബറടങ്ങിയിരിക്കുന്ന രണ്ടാം മാർത്തോമ്മായുടെയും അഞ്ചാം മാർത്തോമ്മായുടെയും ഓർമപ്പെരുന്നാൾ നാളെയും 10നും നടക്കും.

നാളെ ഒൻപതിന് അഖണ്ഡപ്രാർഥന, 6.30ന് പള്ളിക്കടവ് കുരിശടിയിലേക്ക് പ്രദക്ഷിണം ഏഴിന് അനുസ്മരണ പ്രഭാഷണം ഡോ. എം. കുര്യൻ തോമസ്. 10ന് 8.15ന് ഡോ. തോമസ് മാർ അത്തനാസിയോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് പ്രദക്ഷിണം. നേർച്ചവിളമ്പ്.