OVS - Latest NewsOVS-Kerala News

ഭരണത്തിൽ നീതി ലഭിച്ചില്ല : പരിശുദ്ധ കാതോലിക്ക ബാവ

മുറിമറ്റത്തിൽ ബാവായുടെ സ്മരണ വഴികാട്ടിയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

പിറവം ⇒ ഓര്‍ത്തഡോക് സ്‌  സഭക്ക് അര്‍ഹിക്കുന്ന  നീതി നൽകാത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍  പരിശുദ്ധ മോറാന്‍ മാര്‍  ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ്‌ ദ്വിതിയന്‍  കാതോലിക്ക ബാവ . പാമ്പാക്കുട ചെറിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന  ഒന്നാം കാതോലിക്ക പരിശുദ്ധ  ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 103 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്  അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം .

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭരണത്തലവൻ എന്നെ കാണാൻ വന്നു. സഭക്ക് തുടരെ നേരിടേണ്ടി വന്ന അനീതികളേക്കുറിച്ചുള്ള  എന്റെ  ചോദ്യങ്ങൾക്കു മുന്നിൽ അദേഹം   മൗനിയായിരിക്കുകയായിരുന്നുവെന്നും  അദേഹം  പറഞ്ഞു .ചേലക്കര,മാമ്മലശ്ശേരി, കോലഞ്ചേരി  തുടങ്ങി നിരവധി പളളികളിലെ വൈദീകർക്കും വിശ്വാസികൾക്കും കൊടിയ  പോലീസ് മര്‍ദ്ദനമേറ്റതായും അദേഹം  കൂട്ടിച്ചേര്‍ത്തു . പള്ളികൾ അടച്ചു പൂട്ടപ്പെടുന്നു.സഭാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അധിനിവേശമാണ് ഭരണത്തിൽ കീഴിൽ അനുഭവപ്പെടുന്നതെന്നും പരിശുദ്ധ കാതോലിക്ക  ബാവ വ്യക്തമാക്കി.

സഭാ സ്വാതന്ത്രത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച മാർ ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായുടെ (മുറിമറ്റത്തിൽ ബാവാ) സ്മരണ ഓർത്തഡോക്സ് സഭയ്ക്കും വിശ്വാസികൾക്കും എന്നും വഴികാട്ടിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയില്‍   മെത്രാപ്പോലീത്തമാരായ യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ് തുടങ്ങിയവർ സഹ കാര്‍മ്മീകരായിരിന്നു .തുടര്‍ന്ന്  അറുപതാം ജന്മദിനം ആഘോഷിക്കുന്ന  കോനാട്ടച്ചനെ ചടങ്ങില്‍ ആദരിച്ചു.എസ്എസ്എൽസി വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു. വികാരി ഫാ. ഏബ്രഹാം പാലപ്പിള്ളിൽ, ഫാ.
അലക്സാണ്ടർ പി.ദാനിയൽ, ഫാ. സി.എം.കുര്യാക്കോസ്, ഫാ. എം.ടി.കുര്യൻ, ഫാ. ജോൺസ്
ചോളകത്തിൽ, ഫാ. കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.മുറിമറ്റത്തിൽ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് സമാപനമായി.