OVS - Latest NewsOVS-Kerala News

മാർ പക്കോമിയോസ് മത്സര പരീക്ഷയുടെ സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു.

കോലഞ്ചേരി :- കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനം ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് തീരുമേനിയുടെ ചരമ രജത ജ‍ൂബിലിയോട് അനുബന്ധിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന തലത്തിൽ കോലഞ്ചേരിയിൽ വച്ച് നടത്തിയ ” മാർ പക്കോമിയോസ് മത്സര പരീക്ഷയിൽ ” വിജയം കൈവരിച്ച വർക്ക്‌ ഉള്ള സമ്മാനദാനം ഇന്നലെ 19-08-2016 ന് കർമ്മേൽകുന്ന് പള്ളിയിൽ വച്ച് തിരുമേനിയുടെ ഓർമ്മ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വച്ച് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സ് വിജയികൾക്ക് സമ്മാനിച്ചു..

ഒന്നാം സമ്മാനം
2001 രൂപയും പ്രശക്തി പത്രവും:- തോമസ് ബോസ് , സെന്റ് മേരീസ് കത്തീഡ്രൽ പിറവം

രണ്ടാം സമ്മാനം
1501 രൂപയും പ്രശക്തി പത്രവും :=ജാസ്മിൻ സെബാസ്റ്റിൻ, സെന്റ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച് പെരുമ്പടവം

മൂന്നാം സമ്മാനം
1001 രൂപയും പ്രശക്തി പത്രവും :- യു പി ജോൺ , സെന്റ് മേരീസ് കത്തീഡ്രൽ പിറവം

മത്സര പരീക്ഷയിൽ പങ്കെടുത്ത എല്ലാവരെയും പ്രത്യേകാൽ വിജയികളായവരെയും കോലഞ്ചേരി യുവജന പ്രസ്ഥാനത്തിന്റെ പേരിൽ ഉള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു .