OVS - Latest NewsOVS-Kerala News

സബ്റോ 2022 – AMOSS വാർഷിക സമ്മേളനം

കണ്ടനാട് വെസ്റ്റ് ഭദ്രാസന ശുശ്രൂഷക സംഘത്തിന്റെ വാർഷിക സമ്മേളനം _”സബ്റോ 2022″_, ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച്‌ അനുഗ്രഹപ്രദമായി നടത്തപ്പെട്ടു. ഭദ്രാസന വൈസ് പ്രസിഡന്റ്‌ റവ ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത് അച്ചൻ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം അഖില മലങ്കര ശുശ്രുഷക സംഘം വൈസ് പ്രസിഡന്റ്‌ ഫാ. ജോസ് പൂവത്തുങ്കൽ അച്ചൻ ഉത്ഘാടനം നിർവഹിച്ചു. ഭദ്രാസന ജനറൽ സെക്രട്ടറി ബഹു. നോബിൻ C ജേക്കബ് സ്വാഗതം ആശംസിച്ചു. ശുശ്രുഷക സംഘം നോർത്ത് സോൺ വൈസ് പ്രസിഡന്റ്‌ ഫാ. സൈമൺ ജോസഫ്, ഫാ. ഡോ.തോമസ് ചകിരിയിൽ, ഫാ. ലുക്കോസ് തങ്കച്ചൻ, ഫാ.ഡോ. വർഗീസ് P വർഗീസ്, ഫാ. ബേസിൽ ജോർജ്, ഫാ. അനു തോമസ്, ഫാ. ടോം ബേബി, AMOSS നോർത്ത് സോണൽ സെക്രട്ടറി, സഭ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. ബഹനാൻ അങ്കമാലി, ഓണക്കൂർ പള്ളി ട്രസ്റ്റി ശ്രീ. ജെയിൻ പൗലോസ്, മേഖല സെക്രെട്ടറിമാരായ ശ്രി. ജോൺ പോൾ, ശ്രി.സനൽ സഖറിയ, ശ്രി.എൽദോസ് പി ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോയിന്റ് സെക്രട്ടറി മാത്തുക്കുട്ടി ബേബി സന്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

 ” ശുശ്രൂകര ശുശ്രൂഷയും” എന്ന വിഷയത്തിൽ നടത്തിയ ക്ലാസിന് റവ. ഫാ. കുര്യാക്കോസ് പി. തോമസ് അച്ചൻ നേതൃത്വം നൽകി. ഹാശാ ആഴ്ചയിലെ ഗാനപരിശീലനത്തിന് ഫാ. ലൂക്കോസ് തങ്കച്ചൻ അച്ചൻ നേതൃത്വം നൽകി.

 സമാപനസമ്മേളനം കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദീക സംഘം സെക്രട്ടറിയും കുന്നയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. യാക്കോബ് തോമസ് ഉത്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ മുൻ വൈസ് പ്രസിഡന്റ്‌ ഫാ.ഡോ. വർഗീസ് പി വർഗീസ്, മുൻ ജനറൽ സെക്രട്ടറി ശ്രീ. ജിസ്മോൻ പറകൊട്ടിൽ എന്നിവരെ ഭദ്രാസന ശുശ്രൂഷ സംഘം ആദരിച്ചു.

എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികവ് തെളിയിച്ച ഭദ്രാസന ശുശ്രുഷക സംഘം അംഗങ്ങൾക്കുള്ള അവാർഡ് കണ്ടനാട് വെസ്റ് ഭദ്രാസന സെക്രട്ടറിയും അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്റ് ഫാ ജോസ് തോമസ് പൂവത്തുങ്കൽ വിതരണം ചെയ്തു.

പ്രധാന ശുശ്രൂഷകർക്കുള്ള ഐഡി കാർഡിന്റെ വിതരണഉത്ഘാടനം നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഫാ. സൈമൺ ജോസഫ് ശുശൂഷക സംഘം ജനറൽ സെക്രെട്ടറി നോബിൻ സി ജേക്കബ്, ജോയിന്റ് സെക്രട്ടറി മാത്തുക്കുട്ടി ബേബി എന്നിവർക്ക് നൽകി നിർവഹിച്ചു. 118 പേർ റജിസ്റ്റർ ചെയ്ത സമ്മേളനം 5.30 pm പര്യവസാനിച്ചു.