OVS - Latest NewsOVS-Pravasi News

ഫാമിലി കോണ്‍ഫറന്‍സ്: ‘വിശ്വാസി ഒരു തീര്‍ത്ഥാടകന്‍’; മാര്‍ ദിയസ്കോറോസ്

അനുതാപ വഴികളിലൂടെ സഞ്ചരിച്ച മുഖ്യ പ്രാസംഗികരും ഉപവാസത്തിന്റെ മർമ്മങ്ങളെ സ്പർശിച്ച് കടന്നു പോയ ഭദ്രാസന മെത്രാപ്പോലീത്തായും വെളിപാടിന്റെ സങ്കീർണ്ണതകളെ ലഘൂകരിച്ച വൈദികനും, മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രണ്ടാം ദിവസ ത്തെ ആത്മീയ നിർവൃതിയുടെ ഉത്തംഗ ശൃംഗത്തിലെത്തിച്ചു.ഓണേഴ്സ് ഹേവ നിൽ രാവിലെ നടന്ന ആത്മീയ ശുശ്രൂഷകളിൽ നിർവൃതി പൂണ്ട പ്രകൃതി ആനന്ദാശ്രുക്കൾ പൊഴിച്ചാണ് കോൺഫറൻസിന് ആശംസകൾ നേർന്നത്.

കോണ്‍ഫറന്‍സ് വേദിയില്‍ നിന്ന് ജോര്‍ജ് തുമ്പയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

ലൻവിൽ → പാപത്തിന്റെ അടിമത്വത്തിൽ നിന്ന് രക്ഷയുടെ തുറമുഖത്തേക്കുളള ഒരു തീർത്ഥാടകനാണ് യഥാർത്ഥ വിശ്വാസിയെന്ന് ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഫാമിലി കോൺഫറൻസിൽ രണ്ടാം ദിവസം മുഖ്യ വിഷയത്തിലൂന്നി സംസാരിക്കുകയായിരുന്നു ദീയസ്കോറോസ് മെത്രാപ്പോലീത്ത.6.30–ന് നമസ്ക്കാരത്തോടെ തുടക്കം. ധ്യാനപ്രസംഗത്തെത്തുടർന്ന് ഫിലഡൽഫിയ ഏരിയയിലെ പളളികളുടെ സംയുക്ത ക്വയർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണ പരമ്പരകൾക്ക് ഡോ.  യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫർ മാത്യു, എലിസബത്ത് ജോയി എന്നിവർ നേതൃത്വം നൽകി.

വിശുദ്ധ മാമ്മോദീസായെന്ന ശുദ്ധീകരണത്തിൽ തുടങ്ങി വിശുദ്ധ കുർബാനയും മറ്റ് വിശുദ്ധ കൂദാശകളും പ്രാപിച്ച് പ്രകാശപൂർണ്ണരായി ദൈവീകരണത്തിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാ ടകൻ. മെറ്റനോ എന്ന ഗ്രീക്ക് പദത്തിന് വേറിട്ട് ചിന്തിക്കുക എന്ന ഒരു അർത്ഥമുണ്ട്. വ്യത്യസ്ഥ മായി ചിന്താധാരകളേയും നിരൂപണങ്ങളെയും ഒരു യഥാർത്ഥ തീർത്ഥാടകൻ രൂപപ്പെടുത്തി യെടുക്കേണ്ടതിന്റെ ആവശ്യകത ഈ പദം ആഹ്വാനം ചെയ്യുന്നു. എല്ലാ യാമങ്ങളിലുളള പ്രാർഥ നകളെ രഹസ്യ പ്രാർഥന എന്ന ചങ്ങലയാൽ ബന്ധിച്ച് വിശ്വാസി അതിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ സാത്താന്റെ കരങ്ങൾ വിദൂരതയിൽ നിലകൊണ്ടു.സത്യ അനുതാപം, ജാഗ്രത, വിവേകം, ഹൃദയത്തെ വിശുദ്ധിയിൽ സൂക്ഷിക്കുക. ഇത് നൈമിഷകമായ ഒരു അനുഭവമല്ല. മറിച്ച് യുഗാന്ത്യം വരെയുളള മനുഷ്യന്റെ ജീവിതചര്യയാണ്. അനുതാപമെന്ന വാക്ക് കൊണ്ട്എപ്പോഴും വിലാപത്തിലും കണ്ണുനീരിലും മാത്രം കഴിയുന്ന ഒരു അവസ്ഥയില്ല. ദൈവ സ്നേഹത്തിൽ അലിഞ്ഞു ചേർന്നു വസിക്കുന്ന അനുഭവമാണ്.

ക്ലമന്റ് ഓഫ് അലക്സാൻഡ്രിയ വിശുദ്ധ ലൂക്കോസ് 15–മത്  അധ്യായത്തെ വിശേഷിപ്പിക്കുന്നത് അനുതാപത്തിന്റെ അധ്യായമായാണ്. അനുതാപത്തിലേക്ക് വഴി നടത്താൻ പര്യാപ്തമായ മൂന്ന് ഉപമകൾ നഷ്ടപ്പെട്ട, ആട്, നഷ്ടപ്പെട്ട നാണയം, മുടിയൻ പുത്രൻ. നഷ്ടപ്പെട്ട യാഥാർത്ഥ്യത്തിലേക്ക്തിരികെ വരാൻ ഉളള ആഹ്വാനമാണ് ജേക്കബ് ഓഫ് സെർഗ് പറയുന്ന ഓരോ മനുഷ്യനും തന്നെ തന്നെ ഏറ്റവും ശ്രേഷ്ഠനായി, വില പിടിപ്പുളളവരായി കാണണം. നമ്മെ തന്നെ ശ്രേഷ്ഠരായി കാണുമ്പോൾ മറ്റുളളവരേയും ശ്രേഷ്ഠരായി കാണാൻ നമ്മുടെ നയനങ്ങൾ തുറക്കപ്പെടും. അപ്പോൾ ദൈവരാജ്യത്തിലേക്കുളള തീർത്ഥാടനം അർത്ഥപൂർണ്ണമാകും. കേഴ് വിക്കാരെ കൂടെകൊണ്ട് പോയി,നർമ്മത്തിന്റെ മേമ്പൊടിയുമായാണ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത സങ്കീർണ്ണമായ ചിന്താവിഷയത്തെ ലഘൂകരിച്ച് അവതരിപ്പിച്ചത്.

ഗ്രൂപ്പ് തിരിഞ്ഞുളള ചർച്ചകളും നടന്നു. ഉച്ച നമസ്ക്കാരത്തിനും ഭക്ഷണത്തിനും ശേഷം സൂപ്പർ സെഷനുകളുടെ സമയമായിരുന്നു. ഫാസ്റ്റിങ് ആൻഡ് ഫീസ്റ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത സംസാരിച്ചു. വെളിപാട് പുസ്തകവും ഓർത്ത ഡോക്സ് ആരാധനാക്രമവും എന്ന വിഷയത്തെപ്പറ്റി ഫാ. സുജിത് തോമസ് ക്ലാസെടുത്തു .കോൺഫറൻസ് ടീ ഷർട്ടുകൾ അണിഞ്ഞ് ഗ്രൂപ്പ് ഫോട്ടോ റിസോർട്ടിന് പുറത്തുളള പുൽത്തകിടിയിൽ എടുത്തു. പിന്നീട് സ്പോർട്സ് മത്സരങ്ങൾ നടന്നു.

ഡിന്നറിനും സന്ധ്യാനമസ്കാരത്തിനുംശേഷം ആത്മീയ പ്രഭാഷണം. ഡബ്ല്യുസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്ക  പ്പെട്ട സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് അനുമോദനം  അർപ്പിച്ച യോഗത്തിനുശേഷം ഭദ്രാസനം വാങ്ങുന്ന റിട്രീറ്റ് സെന്ററിനെപ്പറ്റി   മാർ നിക്കോളോവോസ് സവിസ്തരം പ്രതിപാദിച്ചു. ഡബ്ല്യുസിസിയുടെ സെൻട്രൽ കമ്മിറ്റി ഐക്യക ണ്ഠേനയാണ് മാർ നിക്കോളോവോസിനെ തെരഞ്ഞെടുത്തത്. തിരുമേനിയുടെ ക്രാന്തദർ ശിത്വ വും, നേതൃപാടവവും അർപ്പണചിന്തുയമാണ് ഈ സ്ഥാനത്തേക്ക് അർഹനാക്കിയതെന്ന് അനുമോദന പ്രസംഗത്തിൽ ഭദ്രാസന ബോർഡ് ഓഫ്  ട്രസ്റ്റി മെമ്പർ വർഗീസ് പോത്താനിക്കാട് പറഞ്ഞു. മർത്തമറിയം വനിത സമാജത്തിനു വേണ്ടി സാറാ വർഗീസ്, മേരി വർഗീസ് എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാർ നിക്കോളോവോസ് സമുചിതമായി മറുപടി പറഞ്ഞു. നോർത്ത് ഈസ്റ്റ് അമേക്കൻ ഭദ്രാസനം റിട്രീറ്റ് സെന്റർ നടത്തുന്നതിനായി സ്ഥലം വാങ്ങാനും പെൻസിൽവേനിയായിൽ ഡാൽട്ടൻ കൗണ്ടിയിൽ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉൾപ്പെട്ട സ്ഥലത്തിന്റെ സമഗ്രമായ വിവരണവും വീഡിയോ അവതരണവും ഫാമിലി കോൺഫറൻസിൽ വച്ചു നടത്തി. ഭദ്രാസനത്തിന് തലമുറകളെ ബന്ധിപ്പിക്കുന്നതിനും വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചും വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം ഊന്നി പറഞ്ഞു കൊണ്ട് ഫാ. ഗ്രിഗറി വർഗീസ് സംസാരിച്ചു. ഭദ്രാസനത്തിൽ 90 ശതമാനം പളളികൾക്കും സ്വന്തമായി പളളി കെട്ടിടങ്ങൾ ഉണ്ടായിയെന്നും ആത്മീയ സംഘടനകളുടെ പ്രവർത്തനങ്ങൾ കാലികമായി വളർന്നു കൊണ്ടിരിക്കു കയാണെന്നും വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഈ റിട്രീറ്റ് സെന്റർ അനിവാര്യ മാണെന്നു അച്ചൻ പറഞ്ഞു. പ്രോജക്ടിന്റെ സാമ്പത്തിക ബാദ്ധ്യതകളും സാധ്യതകളും വ്യക്തമായ കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അവതരിപ്പിച്ചു. റിട്രീറ്റ് സെന്ററും അതിന്റെ പ്രവർത്തനങ്ങളും മലങ്കര സഭയ്ക്ക് തന്നെയും മാതൃകയാക്കത്തക്ക രീതിയിൽ വളരുമെന്ന് തിരുമേനി പ്രസ്താവിച്ചു.

ഫാമിലി കോൺഫറൻസിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരത്തിൽ അഭൂതപൂർവ്വമായ പങ്കാളിത്തം. ഉച്ചകഴിഞ്ഞ് നടന്ന വിവിധ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. കാണികൾക്ക് ആവേശം പകർന്ന വോളിബോൾ മത്സരത്തിൽ ഫാ. എം. കെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുളള വൈദികരുടെ ടീം ഒന്നാം സ്ഥാനം നേടി. ക്യാപ്റ്റൻ ജസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിലുളള ടീം ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വിജയികളായി. ബാഡ് മിന്റൺ മത്സരത്തിൽ രഘു നൈനാൻ, സാബി നൈനാൻ എന്നിവരുടെ ടീം വിജയിക ളായി. ഫൗൾ ഷൂട്ടിങിൽ ആൻഡ്രൂ ഏബ്രഹാം, ആദം തോമസ്, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുളള ടീം കിരീടം നേടി. കൂടാതെ മിഠായി പെറുക്ക്, ഓട്ടം, ഹൂലാ ഹൂപ്സ് എന്നീ മത്സരങ്ങളും നടത്തി. മത്സരങ്ങളിൽ വിജയികളായവർക്ക് സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകളും ട്രോഫികളും നൽകി. രഘു നൈനാൻ, രാജു പറമ്പിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. പതിനേഴ് പളളികളിലെ ടീമുകൾ കാഴ്ചവച്ച വിവിധ കലാപരിപാടികളോടെ കോൺഫറൻസ് രണ്ടാം ദിനം സമാപിച്ചു. അനു ജോസഫ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ എംസി.