OVS-Kerala News

അങ്കമാലി ഭദ്രാസന യുവജനപ്രസ്ഥാനം ‘യൂത്ത് മീറ്റ് 2016’പള്ളിക്കരയില്‍

ലുവ : ഓര്‍ത്തഡോക് സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസന യുവജനപ്രസ്ഥാ നത്തിന്‍റെ  2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഏകദിനന സമ്മേളനവും ‘യൂത്ത് മീറ്റ് 2016’ ജൂലൈ 17 ഞായറാഴ്ച്ച പള്ളിക്കര മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്ത ഡോക് സ് പള്ളയില്‍ വെച്ച്  നടക്കും.ഓര്‍ത്തഡോക് സ്   യുവജനപ്രസ്ഥാനം അധ്യക്ഷനും അങ്കമാലി ഭദ്രാസനാധിപനുമായ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍  യുവജനപ്രസ്ഥാനം കേന്ദ്ര  ഉപാധ്യക്ഷന്‍ ഫാ.ഫിലിപ്പ് തരകന്‍ മുഖ്യ സന്ദേശം നല്‍കാനെത്തും.

അഖില മലങ്കര  യുവജനപ്രസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ  മുഖ്യ ചിന്താവിഷയമായ ”മൗനത്തി ന്റെ സൗന്ദര്യം” എന്നത് തന്നെയാണ് അങ്കമാലി ഭദ്രാസന  സമ്മേളനത്തിന്‍റെയും  ചിന്താവിഷയം. അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ”ഓര്‍ത്തഡോക്സ് യുവജനം” മാസികയുടെ ചീഫ്‌ എഡിറ്ററും പള്ളിക്കര പള്ളി വികാരി  കൂടിയായ  ഫാ.എല്‍ദോ കുര്യാക്കോസ് അദ്ധ്യക്ഷം വഹിക്കും .യുവജനപ്രസ്ഥാനം  കേന്ദ്ര-ഭദ്രാസന-ഇടവക പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നു  സംഘാടകര്‍ അറിയിച്ചു.