OVS - Latest NewsOVS-Kerala News

എൻജിനീയറിങ് പഠനത്തിനു ഓർത്തഡോക്സ് സഭയുടെ രണ്ടു കോടിയുടെ സ്കോളർഷിപ്പ്

ഏപ്രിൽ 30 ന് വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ

കോട്ടയം/ഇടുക്കി : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിൽ വരുന്ന അധ്യായന വർഷം പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി രണ്ടു കോടിയുടെ സ്കോളർഷിപ്പ് നല്കും. ഇതിനായി വിവിധ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. രജിസ്ട്രേഷൻ ഫീസില്ല. പ്ലസ്‌ ടു പഠനം വിജയകരമായി പൂർത്തിയാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർഥരായ കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.ഏപ്രിൽ 30 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് എം.ബി.സി എൻജിനീയറിങ് കോളേജിന്റെ സൈറ്റിൽ ( MBC Scholarship Examination 2016 Online Registration ) എന്ന ലിങ്കിൽ പോയി പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (പത്തനംതിട്ട), എം.ജി.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ (തിരുവല്ല), ബസേലിയോസ് കോളേജ് (കോട്ടയം),  സെന്‍റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (മാവേലിക്കര), സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (കട്ടപ്പന), സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് അരമന കണ്ടനാട് ഈസ്റ്റ് (മൂവാറ്റുപുഴ), സെന്‍റ് ഗ്രീഗോറിയോസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (കൊട്ടാരക്കര), ബഥനി സെന്‍റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (കുന്ദംകുളം), എം.പി.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ (ചുങ്കത്തറ), എം.ജി.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ (മാനന്തവാടി), എ.കെ.ജെ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ (കാഞ്ഞിരപ്പളളി), സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (മുരിക്കാശ്ശേരി), എം.ബി.സി എഞ്ചിനീയറിംഗ് കോളേജ് (പീരുമേട്) എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തപ്പെടുന്നതാണ്. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. ബിടെക് 2016-17 അദ്ധ്യയന വര്‍ഷത്തിലേയ്ക്കുളള മാനേജ്മെന്‍റ് സീറ്റിലേക്കും എന്‍. ആര്‍.ഐ സീറ്റിലേയ്ക്കുമുളള പ്രവേശനം ആരംഭിച്ചിരിക്കുന്നു. വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7559933571, 9946441645, 9447672301,0481-2574522.