OVS - Latest NewsOVS-Pravasi News

പരിശുദ്ധ ബാവ റഷ്യൻ സഭയുടെ DECR ചെയർമാൻ ഹിലാരിയോൻ മെത്രാപോലീത്തായുമായി കൂടിക്കാഴ്ച്ച നടത്തി.

മോസ്‌കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് II കാതോലിക്കാ ബാവയുടെ ഔദ്യോഗിക റഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട്, റഷ്യൻ ഓർത്തഡോക്സ് സഭയുടെ സ്ഥിരം സുന്നഹദോസ് അംഗവും, വൈദീക കോളേജ് റെക്ടറും, DECR ചെയർമാനുമായ (Department for External Church Relations of the Moscow Patriarchate) ഹിലാരിയോൺ അൽഫേയേവ് മെത്രാപോലിത്തയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുൻപായി, റഷ്യൻ ഓർത്തഡോക്സ് സഭയുടെ അധീനതയിലുള്ള St. Syril and Methodius Institute of Post Graduate Studies ൻറെ കോമ്പോണ്ടിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ദേവാലയത്തിൽ ഹിലാരിയോൺ മെത്രാപോലിത്തയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെട്ടു. കോളേജിന്റെ ചുമതലയുള്ള നിരവധി മെത്രാപ്പോലീത്തമാരും വൈദീകരും ശ്രിശ്രൂഷയ്ക്ക് സഹകാർമീകത്വം വഹിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മലങ്കര സഭാ പ്രതിനിധികളും, കോളേജ് അധ്യാപകരും, ഉദ്യോഗസ്ഥരും ആരാധനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ ഹിലാരിയോൺ മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ 1988 -ൽ മെത്രാപോലിത്ത ആയിരുന്ന കാലത്തു നടത്തിയ റഷ്യ സന്ദർശനത്തെ അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ റഷ്യൻ ഓർത്തഡോക്സ് സഭ കൈവരിച്ച വളർച്ചയും, തന്റെ ചുമതലയിലുള്ള St Syril and Methodius കോളേജിന്റെ പ്രവത്തനത്തെ കുറിച്ചും ഹിലാരിയോൺ മെത്രാപോലിത്ത വിവരിച്ചു. കൂടാതെ കോളേജും ചേർന്നുള്ള ദേവാലയങ്ങളും സന്ദർശിച്ച പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് വിശുദ്ധ മാർത്തോമ്മാ സ്ലീഹായുടെയും, വിശുദ്ധ അന്ത്രയോസ് സ്ലീഹായുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഐക്കൺ ഹിലാരിയോൺ മെത്രാപോലിത്ത കൈമാറി.

മറുപടി പ്രസംഗത്തിൽ, റഷ്യൻ ഓർത്തഡോക്സ് സഭയും മലങ്കര സഭയും തമ്മിൽ പുലർത്തി പോരുന്ന സാഹോദര്യ ബന്ധത്തിൽ DECR ചെയർമാൻ എന്ന നിലയിൽ ഹിലാരിയോൺ മെത്രാപോലിത്തയും, റഷ്യൻ സഭയുടെ DECR ഡിപ്പാർട്മെന്റും നടത്തുന്ന സേവനങ്ങൾക്കു പരിശുദ്ധ കാതോലിക്കാ ബാവ നന്ദി പ്രകാശിപ്പിച്ചു. റഷ്യൻ ഓർത്തഡോക്സ് പാത്രയർക്കീസിന്റെ പ്രത്യേക ബഹുമതിക്ക് അർഹനായ മലങ്കര സഭ അംഗം Dr ചെറിയാൻ ഈപ്പന്റെ പ്രവർത്തനങ്ങളെയും പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരിച്ചു. 1988 -ൽ മെത്രാപോലിത്ത ആയിരുന്ന സമയത്തു നടത്തിയ റഷ്യ സന്ദർശനത്തിന്റെ സ്മരണകളും പരിശുദ്ധ കാതോലിക്കാ ബാവ വിവരിച്ചു. മലങ്കര സഭയുടെ DECR ചുമതലയുള്ള അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളവാസ് തിരുമേനി മലങ്കര സഭയ്ക്ക് വൈദീക കോളേജിൽ നൽകിയ സ്വീകരണത്തിനും സൽക്കാരത്തിനും നന്ദി അർപ്പിച്ചു. അതിനു ശേഷം മലങ്കര സഭാ പ്രതിനിധി സംഘം കോളേജ് ക്യാമ്പസും ദേവാലയങ്ങളും ചുറ്റിസന്ദർശിച്ച ശേഷം കോളേജ് റെക്ടർ ഹിലാരിയോൺ മെത്രാപോലിത്തയുടെ ഓഫീസിൽ ആദ്യോകിക യോഗം ചേർന്നു.

റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഭാഗത്തു നിന്നും DECR Secretary for Inter-Christian Relations, Hieromonk Stefan (Igumnov), Vice-Rector for Development of the Central Orthodox Church, Hieromonk John (Kopeikin), and the DECR Secretariat for Inter-Christian Relations, R.A. Akhmatkhanov എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ സിറിൽ പാത്രയർക്കീസിന് വേണ്ടി (His Holiness Patriarch Kirill of Moscow and All Russia) ഹിലാരിയോൺ മെത്രാപോലിത്ത മലങ്കര സഭാ പ്രതിനിധികൾക്ക് ആശംസ അറിയിക്കുകയും റഷ്യൻ ഓർത്തഡോക്സ് സഭയുടെ Department for External Church Relations ന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.

ദൈവശാസ്ത്ര പഠന കാര്യത്തിൽ ഇരുസഭകളും തമ്മിൽ പരമാവധി യോജിച്ചു പ്രവൃത്തിക്കുന്നതിനു യോഗത്തിൽ തീരുമാനമുണ്ടായി. കഴിഞ്ഞ അധ്യയന വര്ഷം മലങ്കര സഭയിൽ നിന്നുള്ള Deacon Anup Rajuവിനു Regency Department of the Moscow Theological Academy -ൽ പഠന സൗകര്യം ഒരുക്കിയതിനു മലങ്കര സഭയുടെ നന്ദി യോഗത്തിൽ അറിയിച്ചു. മലങ്കരയിലെ വൈദീക സെമിനാരികളിൽ ഉപയോഗിക്കുന്ന “The Sacrament of Faith,” എന്ന ഹിലാരിയോൻ മെത്രാപ്പോലീത്തയുടെ പുസ്തകത്തിനും മലങ്കര സഭ നന്ദി പറഞ്ഞു. ഇരു സഭകളും ചേർന്ന് പ്രവർത്തിക്കാൻ സാധ്യത ഉള്ള എല്ലാ മേഖലകളെക്കുറിച്ചും സഭ നേതൃത്വം ചർച്ച നടത്തി.

Source: https://mospat.ru/ru/2019/09/01/news177015/

മലങ്കരയുടെ മോറാന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മോസ്കോയിലുള്ള കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചു. ലോകത്തിലെ ഓര്‍ത്തഡോക്സ് സഭകളിലെ രണ്ടാമത്തെ വലുപ്പം കൂടിയ ദേവാലയം ആണിത്.

റഷ്യൻ ഓർത്തഡോക്സ് പാത്രയർക്കീസിൻ്റെ ക്ഷണം സ്വീകരിച്ച് പരിശുദ്ധ കാതോലിക്കാ ബാവ മോസ്‌കോയിൽ