OVS - ArticlesOVS - Latest News

മലങ്കര സഭാ കേസുകൾ- ഇനിയും എന്ത്?

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2017 ജൂലൈ മൂന്നാം തീയതിയിലെ വിധിയും 2018 ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയും ആസ്പദമാക്കി ഒട്ടനവധി വിധികളും ഉത്തരവുകളും മലങ്കര സഭാ കേസിൽ ഉണ്ടായികൊണ്ടിരിക്കുന്നു. മലങ്കര സഭയിലെ ഇടവക പള്ളികളെ സംബന്ധിച്ചു ഇനിയും കേസുകളുടെ ആവശ്യമുണ്ടോ എന്ന് ഒരു വലിയ ചോദ്യം നിലനിൽക്കുന്നു. വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണ് ഇത്. ബഹുമാനപ്പെട്ട സുപ്രീംകോടതി വിവിധ കേസുകളിൽ നൽകിയിട്ടുള്ള വിധിന്യായങ്ങളിൽ നിന്നും മനസിലാക്കേണ്ടത് ഇനിയും ഇടവക പള്ളികളെ സംബന്ധിച്ച് മറ്റു കേസുകൾ വേണ്ട എന്നു തന്നെയാണ്.

മലങ്കര സഭയിലെ ഇടവക പള്ളികളെ സംബന്ധിച്ച് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള വിധികൾ അന്തിമവും ഭാരതത്തിലെ ഒരു കോടതിയിലും ഒരു വേദിയിലും ചോദ്യം ചെയ്യപ്പെടുവാൻ കഴിയാത്തതുമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 141-ൽ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം മലങ്കര സഭകേസുകളിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള വിധി ന്യായങ്ങൾ രാജ്യത്തെ നിയമമാണ്. ആയതിനാൽ അത് നടപ്പാക്കുവാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി വിധികൾ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുമുണ്ട്. ഇല്ലെങ്കിൽ രാജ്യത്തെ നിയമവാഴ്ച്ച തന്നെ തകർക്കപ്പെടുന്ന അവസ്ഥക്ക് അത് കാരണമാകും. ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്ന സർക്കാർ ഉദ്യോഗസ്ഥർ കോടതി അലക്ഷ്യ നടപടികൾക്ക് വിധേയമാകേണ്ടി വരും എന്നുള്ളതും രാജ്യത്തെ നിയമമാണ്.

സുപ്രീംകോടതി വിധി എല്ലാം പള്ളികൾക്കും ബാധകമാണോ?
വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ് ഇത്. 2017 ജൂലൈ മൂന്നാം തീയതിയിലെ വിധിക്കും തുടർന്നുള്ള വിധികൾക്കും കാരണമായ വിവിധ ഇടവക പള്ളികളുടെ കേസുകൾ സിവിൽ പ്രോസിജിയർ കോഡിലെ (CPC) ഓർഡർ 1 റൂൾ 8 പ്രകാരം ഫയൽ ചെയ്തിട്ടുള്ളതാണ്. അതായത് പ്രാതിനിധ്യ സ്വഭാവത്തോട്കൂടി ഫയൽ ചെയ്തിട്ടുള്ളതാണ്. ആയതിൻ പ്രകാരം ഇത്തരം കേസുകളിൽ ഉണ്ടാകുന്ന വിധിന്യായങ്ങൾ സമാന സ്വഭാവത്തിലുള്ള എല്ലാ പള്ളികൾക്കും കക്ഷികൾക്കും ഒരേപോലെ ബാധകമാണ് എന്ന് സാരം. അതുകൊണ്ടാണ് സുപ്രീംകോടതി വീണ്ടും വീണ്ടും രാജ്യത്തെ ഒരു കോടതിയും മലങ്കര സഭാകേസുകൾ പരിഗണിക്കരുത് എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നത്. അതു കൊണ്ട് ഇതുവരെയും സുപ്രീംകോടതി വിധിന്യായം അനുസരിച്ചുള്ള രാജ്യത്തെ നിയമം നടപ്പിലാക്കാത്ത മലങ്കര സഭയിലെ ഇടവക പള്ളികൾ ആയതിനു വേണ്ടി ഇനിയും രാജ്യത്തെ സിവിൽ കോടതികളെ സമീപിക്കാതെ രാജ്യത്തെ നിയമം നടപ്പിൽ വരുത്തുവാൻ ഭരണഘടനാപരമായ ബാദ്ധ്യതയും ഉത്തരവാദിത്വവുമുള്ള സർക്കാരിൻ്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ സമീപിക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥർ രാജ്യത്തെ നിയമം നടപ്പിലാക്കുവാൻ തയ്യാറാവുന്നില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142-ൻ്റെ ലംഘനവും കോടതി അലക്ഷ്യ നടപടിയും ആണ് ചെയ്യുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല: