OVS - Latest NewsOVS-Kerala News

അവകാശികളുടെ അതിജീവന പോരാട്ടം പെരുമ്പാവൂരിൽ

ഭാരതത്തിൻ്റെ ഭരണഘടനസൃതമായ ജുഡിഷ്യറിയിൽ നിന്നും നിരന്തര നിയമ വിജയ നേടിയിട്ടും, നിലവിലുണ്ടായിരുന്ന ആരാധന അവകാശം പോലും നിഷേധിക്കുന്ന, കേസ്സു ജയിച്ചവരെ സ്വന്തം ഇടവകയുടെ മണ്ണിൽ കാൽ കുത്താൻ പോലും അനുവദിക്കാത്ത സിറിയൻ ഭീകരതയുടെയും ഫാസിസിസ്റ്റുകളുടെയും നീതി നിഷേധത്തിനും അക്രമങ്ങൾക്ക് എതിരേയാണ് പെരുമാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് ഇടവക ശനിയാഴ്ച്ച രാവിലെ അതിജീവന പോരാട്ടമാരംഭിച്ചത്‌. ഫെബ്രുവരി ആദ്യവാരം പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ വിധി പ്രകാരം പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഇടവക മലങ്കര സഭയുടേതാണ് എന്നും, 1934 മലങ്കര സഭ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതാണ് എന്ന് ഉത്തരവുമുണ്ടായി. പിന്നിട്ട കഴിഞ്ഞ 6 ആഴ്ചകളായി മലങ്കര സഭയുടെ ആരാധന അവകാശം സർക്കാർ മൗനാനുവാദത്തോടെ യാക്കോബായ ഭീകരർ നിഷേധിക്കുകെയും, മലങ്കര സഭ വിശ്വാസികളെ ഇടവകയുടെ മണ്ണിൽ പോലും കാൽകുത്തിക്കാൻ അനുവദിക്കാത്ത ഫാസിസിസ്റ് നടപടിക്ക് എതിരേയുമാണ് ഇന്നലെ ഈ സഹനസമരമാരംഭിച്ചത്. മലങ്കര സഭയുടെ ഇടവകയായ പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഇടവക മലങ്കര സഭയുടേതാണ് എന്ന് ഉറച്ച കാഴ്ചപ്പാടിൽ ഈ സഹനസമരത്തിനു പൊതുസമൂഹിത്തിന്റെ നാനാ തുറ തലങ്ങളിൽ നിന്നും വലിയ പിന്തുണയും ഐക്യദാർഢ്യവുമാണ് ലഭിക്കുന്നത്. മലങ്കര സഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പെരുമ്പാവൂരിന്റെ പോരാട്ട ഭൂമിയിലേക്ക് മലങ്കര നസ്രാണികൾ ഒഴകിയെത്തുന്നു. അങ്കമാലി ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ അവിടെ രണ്ടാം ദിവസവും തുടരുന്ന സഹനസമരത്തിൽ പരിശുദ്ധ സുന്നഹോദോസ് പ്രസിഡന്റ് അഭിവദ്യ. യൂഹാനോൻ മാർ ദിയസ്കോറോസ്, അഭിവന്ദ്യ. മാത്യൂസ് മാർ സേവേറിയോസ്, അഭിവന്ദ്യ. തോമസ് മാർ അത്തനാസിയോസ്, മലങ്കര അസ്സോസിസ്യഷൻ സെക്രട്ടറി ശ്രീ. ബിജു ഉമ്മൻ, നിരവധി വൈദികർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, യുവജനങ്ങൾ എന്നിവർ പങ്കെടുക്കുന്നു.

കൃത്യമായ കോടതി വിധിയുമായി എത്തിയ പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളി വികാരി എൽദോ കുര്യാക്കോസ് അച്ചനെയും നിരവധി വിശ്വാസികളെയും 24 മണിക്കൂറായി ജലപാനം പോലും നൽകാതെ യാക്കോബായ ഭീകരരും പോലീസും ചേർന്ന് പള്ളിയുടെ പൂമുഖത്തു ബന്ധിയാക്കിയിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, നിയമ വാഴ്ചയോടുള്ള ഒരു ജനാധ്യപത്യ സർക്കാരിന്റെ വെല്ലുവിളിയുമാണ്. ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നവരെ പോലും പോലീസ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു. അതേസമയം കോടതി ഉത്തരവ് ലംഘിച്ച് പള്ളിയിൽ അനധികൃതമായി പ്രവേശിച്ചു കുർബാനയെ അവഹേളിക്കുന്ന പാത്രിയർക്കീസ് വിഭാഗത്തിന് കർത്തവ്യ ബോധം മറന്ന നിയമപാലകർ സംരക്ഷിക്കുന്ന ദയനീയമായ കാഴ്ചയാണ് പെരുമ്പാവൂരിൽ കാണുന്നത്.

യാക്കോബായ സിറിയൻ ഭീകരരാൽ അരും കൊല ചെയ്യപ്പെട്ട തോട്ടപ്പാട്ട് കുരിയാക്കോസ്, മലങ്കര വർഗീസ് എന്ന് നസ്രാണി സിംഹങ്ങൾ ഉറങ്ങുന്ന മലങ്കര സഭയുടെ പോരാട്ട ഭൂമിയായ പെരുമ്പാവൂരിൽ നീതിയുടെ, നിയമ വാഴ്ചയുടെ, സത്യത്തിന്റെ അന്തിമ പോരാട്ടത്തിന് നമ്മൾക്ക് അണിചേരാം. മലങ്കര സഭ നിർണായകമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്. സഭയ്ക്ക് അർഹമായ നീതി ഉറപ്പാക്കുക എന്ന ദൗത്യം മലങ്കര സഭാ മക്കളുടെതാണ്. അതിനുവേണ്ടി പെരുമ്പാവൂരിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും നേതൃത്വത്തിൽ അണി ചേരുവാനുള്ള നമ്മുടെ ബാധ്യത നാം മറന്നു പോകരുത്. മലങ്കര സഭയുടെ പരിശുദ്ധ പിതാവ് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നമ്മോടൊപ്പം ചേരുകയാണ്. സർക്കാർ സ്‌പോൺസേർഡ് സിറിയൻ യാക്കോബായ ഭീകരതയ്ക്ക് എതിരെ പെരുമാവൂർ ബെഥേൽ സുലോക്കോ ഇടവകയുടെ അതി നിർണ്ണായക സഹന സമരത്തിന് അണി ചേരാൻ മലങ്കര സഭ അഭ്യർഥിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സഭാ ഭിന്നിപ്പും പെരുമ്പാവൂർ പള്ളിയും