OVS - Latest NewsOVS-Kerala News

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ വീണ്ടും നീതി നിഷേധവും മനുഷ്യവകാശ ലംഘനവും.

ബഹ. സുപ്രീം കോടതി വിധി പ്രകാരം മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അഭിവാജ്യഘടകമായ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ വികാരി വെരി. റെവ. തോമസ് പോൾ റമ്പാനു, തൻ്റെ മാതാവിന്റെ ഒന്നാം വർഷ ഓർമ ദിവസത്തിൽ, ഒരു പുരോഹിതൻ്റെ ആത്മീയ അവകാശവും മൗലികാവകാശവും ഒരേപോലെ സിറിയൻ പിന്തുണയുള്ള യാക്കോബായ ഭീകര കൂട്ടായ്മയുടെ ധാർഷ്ട്യത്തിനും ഭീഷണിക്കും മുന്നിൽ സർക്കാർ നിഷേധിച്ചു. ബഹു. ഹൈക്കോടതിയുടെ പോലീസ് പ്രൊട്ടക്ഷനോട് കൂടി തൻ്റെ മാതൃദേവാലയത്തിലേക്കു എത്തിയ നിയമാനുസൃത വികാരി കൂടിയായ തോമസ് പോൾ റമ്പാച്ചനെ പള്ളിയുടെ മുന്നിൽ കനത്ത പോലീസ് സാന്നിധ്യത്തിലും മാരകായുധങ്ങളുമായി ആക്രോശിക്കുന്നു, സിറിയൻ ഭീകരരുടെ കൂട്ടം തടഞ്ഞു കൊലവിളിക്കുകയാണുണ്ടായത്.

വലിയ നോമ്പിന്റെ ഈ പരിപാവനമായ ദിനങ്ങളിലും രാജ്യത്തിൻ്റെ നിയമത്തെയും, ദൈവിക കല്പനകളെയും ഒരേപോലെ വെല്ലുവിളിക്കുന്ന നിയമബോധവും, പൗരബോധവുമില്ലാത്ത യാക്കോബായ ഭീകരരുടെ പ്രകടനങ്ങൾ കണ്ടു സാക്ഷരതാ മതനിരപേക്ഷ കേരളം പൊതു സമൂഹവും കോതമംഗലം നിവാസികളും അക്ഷരരാർത്ഥിൽ അമ്പരന്നു. ഇവിടെ കഴിഞ്ഞ തവണ കോതമംഗലം ഇടവകയുടെ വികാരി നിയമാസൃതം പ്രവേശിക്കാൻ എത്തിയപ്പോൾ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന മാതൃകപരമായ സംരക്ഷണം നൽകിയ മൂവാറ്റുപുഴ D .Y .S .P ഇപ്പോൾ തൻ്റെ സ്വന്തം ഉത്തരവാദിത്വത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്. ഇത്തവണയും പോലീസ് മഹത്തരമായ തങ്ങളുടെ സംരക്ഷണം നിർവഹിച്ചു കോടതി വിധികളെ ബഹുമാനിച്ചു സർക്കാറിൻ്റെ വോട്ടു ബാങ്ക്‌ താല്പര്യം പൂർണമായും സംരക്ഷിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കൈയൂക്കിൻ്റെയും, രാഷ്ട്രീയ സ്വാധീനത്തിൻ്റെയും ബലത്തിൽ യാക്കോബായ വിഭാഗം ഇന്ത്യൻ നിയമ വാഴ്ചയെ അട്ടിമറിക്കുന്നു