OVS - Latest NewsOVS-Kerala News

വെട്ടിത്തറ പള്ളി : അഡ്വക്കേറ്റ് കമ്മീഷനെ ചുമതലപ്പെടുത്തി

വെട്ടിത്തറ സെ. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. മലങ്കര സഭയ്ക്ക് അവകാശപ്പെട്ടതായി കോടതി വിധി പറഞ്ഞ ശേഷവും ഒരു വിഭാഗം വിഘടിത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും നിയമാനുസൃത വികാരിയുടെ പ്രവർത്തനങ്ങൾക്കും ശുശ്രൂഷകൾക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നതും കണക്കിലെടുത്താണ് കോടതിയുടെ ഈ നടപടി.

ഇടവകാംഗമായ ശ്രീ സി.ജെ പൈലിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ പള്ളിയിൽ മൃതദേഹം പ്രവേശിപ്പിക്കാതിരിക്കുവാൻ വിഘടിത വിഭാഗവുമായി ചേർന്നു പോലീസ് ഒത്തുകളിച്ചതിനാൽ അടക്കം തടസ്സപ്പെടുകയായിരുന്നു. ശവസംസ്കാര ശുശ്രൂഷ നാളെ ( 10-04 – 2018) ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയുള്ള സമയത്ത് നടത്തുവാനും കോടതി ഉത്തരവിലുണ്ട്.