OVS - Latest NewsOVS-Kerala News

നഗര സഭയിലേക്ക് വലിച്ചിഴച്ചു വിഘടിതർ : വിധിക്കെതിരെ പ്രമേയവുമായി വലത് അംഗങ്ങൾ ; ഇടത് സ്വതന്ത്രനെ തള്ളി പാർട്ടി

പിറവം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ വലിയ(കത്തീഡ്രൽ) പള്ളിയിൽ വിധിക്ക് ശേഷം സംജാതമായ സ്ഥിതിവിശേഷം പിറവം നഗര സഭയിലേക്ക് അനാവശ്യമായി വലിച്ചിഴക്കാൻ ശ്രമിച്ച യാക്കോബായ വിശ്വാസികളായ അംഗങ്ങളുടെ നടപടി വിവാദമായി.വിധിക്കെതിരെ ജന വികാരം ഇളക്കി വിടാനാണ് യുഡിഎഫ് അംഗങ്ങളായ തമ്പി പുതുവാക്കുന്നേലും അൽസ് അനൂപും ചേർന്ന് പ്രമേയം അവതരിപ്പിച്ചത്.തൽസ്ഥിതി തുടരണമെന്ന എൽഡിഎഫ് സ്വതന്ത്ര അംഗം ബെന്നി വർഗീസിന്റെ ഭേദഗതി പിന്നാലെ ഉണ്ടായി.സുപ്രീം കോടതി വിധിക്കെതിരെ പ്രമേയം അംഗീകരിക്കാൻ കൗൺസിലിന് പരിമിതികളുണ്ട്.അത് കോടതി അലക്ഷ്യമെന്ന ഭയപ്പാടിലാണ് അനുമതി നിഷേധിച്ചതെന്നും ചെയർമാൻ സാബു കെ ജേക്കബ് പറഞ്ഞു.

പിറവം പള്ളി വിഷയത്തിൽ പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ചു അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതായി പത്രമാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം.സാമുദായിക തർക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനുള്ള വേദിയില്ല കൗൺസിൽ യോഗം നിലപാടാണ് സ്വീകരിച്ചത്.പത്ര വാർത്തകൾ ജനങ്ങളിൽ തെറ്റുദ്ധാരണ പരത്തുവാൻ ഇടയാക്കിയതിനാൽ നിലപാട് വ്യക്തമാക്കുന്നുവെന്നു എൽഡിഎഫ് പാർലമെന്ററി സെക്രട്ടറി പ്രൊഫ.ടി കെ തോമസ് പ്രസ്താവനയിൽ അറിയിച്ചു.വിധിക്കെതിരെ പ്രമേയം കൊണ്ടുവന്ന അംഗങ്ങളുടെ നടപടിയോട് യുഡിഎഫ് പ്രതികരിച്ചിട്ടില്ല.കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ്‌ തള്ളിയ പശ്ചാത്തലത്തിൽ നഗര സഭ പ്രമേയം കൊണ്ടു വന്നതിലെ യുക്തി സോഷ്യൽ മീഡിയ വിമർശിച്ചു.

2017 ജൂലൈ 3 -നാണ് സമുദായക്കേസിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന സുപ്രീം കോടതി വിധി. ഓർത്തഡോക്സ്‌ സഭക്ക് അനുകൂലിമായ 1958,1995 വിധികൾ ശെരി വച്ച കോടതി 1934ലെ ഭരണഘടനാ വീണ്ടും സാധുവാക്കുകയും 2002ലെ യാക്കോബായ ഭരണഘടനാ റദ്ദാക്കി.പ്രാതിനിധ്യ സ്വഭാവമുള്ള കേസ് ആയതിനാൽ എല്ലാ പള്ളികൾക്കും ബാധകമാണെന്നും പിറവം പള്ളി വിധിയിൽ പറയുന്നു.

2017 -ൽ കോലഞ്ചേരി,വരിക്കോലി,നെച്ചൂർ പള്ളികൾക്ക് പുറമെ സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ചു ചാത്തമറ്റത്തും വർഷങ്ങളായി അതിരൂക്ഷമായ തർക്കത്തെ തുടർന്ന് പൂട്ടി കിടന്ന തൃക്കുന്നത്ത്,മുളക്കുളം പള്ളികളിലും സർക്കാർ വിധി നടപ്പാക്കിയിരുന്നു.പിറവം പള്ളിയെ സംബന്ധിച്ച വിധിയുടെ തുടർ നടപടികൾക്കായി എജിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. അതേസമയം റിവന്യൂ അധികാരികൾ കൈയേറ്റക്കാരോട് ഒഴിഞ്ഞു പോകണമെന്നു കാണിച്ചു നോട്ടീസ് നൽകി.

വേണ്ടത് ചെയ്യാന്‍ സഭാമക്കൾക്ക്‌ അറിയാം; ഇതുവരെ വിധി നടപ്പാക്കിയതിൽ സന്തോഷം: ഓർത്തഡോക്സ്‌ സഭ ചർച്ചയാകുന്നു