OVS - Latest NewsOVS-Kerala News

നിരണം പള്ളിയിൽ സംയുക്ത ഓർമ പെരുന്നാൾ ഇന്നും നാളെയും

നിരണം ∙ AD 54-ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ മലങ്കര സഭയെ ധീരമായി നയിച്ച് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകരായ പരി. രണ്ടാം മാർത്തോമ്മായുടെയും അഞ്ചാം മാർത്തോമ്മായുടെയും സംയുക്ത ഓർമപ്പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് 10-ന് യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ അഖണ്ഡപ്രാർഥന.

വൈകിട്ട് 6.15-ന് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ അനുസ്മരണ പ്രസംഗം നടത്തും, ഏഴിന് പ്രദക്ഷിണം. നാളെ 6.45ന് ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, തുടർന്ന് പ്രദക്ഷിണവും നേർച്ചവിളമ്പും നടക്കുമെന്ന് വികാരി ഫാ. ജിജി വർഗീസ്, സഹവികാരി ഫാ. പി.ടി. നൈനാൻ എന്നിവർ അറിയിച്ചു.

മലങ്കര സഭയുടെ മാതൃദേവാലയമായ നിരണം പള്ളി ; ചരിത്രത്തിലൂടെ