ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങലുമായി നിരണം പള്ളി യുവജനപ്രസ്ഥാനം
നിരണം: തുടർച്ചയായി പെയ്യുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും അതിനെ തുടർന്നുണ്ടായ ദുരിതങ്ങളിലും അകപ്പെട്ടു ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക് ഭക്ഷണത്തിനുള്ള കിറ്റ് വിതരണം ചെയ്ത് നിരണം പള്ളി യുവജനപ്രസ്ഥാനം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രൊപോലിത്ത ഉദ്‌ഘാടനം നടത്തി. നിരണം പളളി വികാരി മനു അച്ഛനും അസിസ്റ്റന്റ് വികാരി അനു അച്ഛനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.