Outside KeralaOVS - Latest News

ആശ്രയമറ്റവൻറെ പശിയകറ്റാൻ ഭിലായ് എം.ജി.ഒ കത്തീഡ്രൽ പ്രസ്ഥാനം പ്രവർത്തകർ

“എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു. എനിക്ക് ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു.ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു”- വി.മത്തായി 25:35-3.

ഭിലായ്: ആശ്രയമറ്റവൻറെ പശിയകറ്റാൻ ഭിലായ് എം.ജി.ഒ കത്തീഡ്രൽ പ്രസ്ഥാനം പ്രവർത്തകർ കൈക്കോർത്തപ്പോൾ രചിക്കപ്പെട്ടത് ഉത്തരേന്ത്യൻ മണ്ണിലെ മലങ്കര മക്കളുടെ നിശ്ചയദാർഡ്യത്തിൻറെ പുത്തനേട്.ഭിലായ്-ദുർഗ് നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിലും, ആദിവാസി – കർഷക ഗ്രാമങ്ങളിലും, തെരുവോരങ്ങളിലും, ആശുപത്രികളിലും, റെയിൽവേ സ്‌റ്റേഷനിലുമടക്കം ഒരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണമെത്തിക്കുന്ന “ഫീഡ്‌ ദ ഹംഗ്രി” പദ്ധതിയുമായ് കത്തീഡ്രൽ പ്രസ്ഥാനം രംഗത്തിറങ്ങിയപ്പോൾ പ്രോൽസാഹനവുമായ് ദേശവാസികളും. പുണ്യശ്ലോകനായ തേവോദോസ്യോസ് തിരുമേനിയുടെ സ്മരണകളാലും അഭി.ദിവന്ന്യാസ്യോസ് തിരുമനസ്സിന്റെ ദാർശനിക നേതൃത്വത്താലും അനുഗ്രഹീതമായ കൽക്കത്താ ഭദ്രാസനത്തിന്റെ യുവതലമുറ പകരുന്നത് മാനവസേവ മാധവസേവ എന്ന കരുതലിൻറെ സന്ദേശമാണ്.കൽക്കത്താ ഭദ്രാസന സെക്രട്ടിയും എം.ജി.ഒ കത്തീഡ്രൽ വികാരിയുമായ വെരി.റെവ.തോമസ് റമ്പാച്ചൻ, സഹവികാരി റെവ.ഫാ.ജോസൺ, യുവജനപ്രസ്ഥാന ഭദ്രാസന സെക്ര. ജോഷ്വ ജോൺ, കേന്ദ്ര കമ്മിറ്റിയംഗം ഐപ്പുരു ജോൺ, ഭദ്രാസന കമ്മിറ്റിയംഗം അശ്വിൻ ജേക്കബ് എന്നിവർ നേതൃത്വം വഹിച്ചു.