OVS-Kerala News

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന കലാമേള നടത്തപ്പെട്ടു

മാവേലിക്കര: മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാന കലാമേള പത്തിച്ചിറ സെൻറ്  ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. പത്തിച്ചിറ സെൻറ് ജോൺസ് യുവജന പ്രസ്ഥാനം ഓവറോൾ കിരീടം നേടി. ചേപ്പാട് സെൻറ് ജോർജ് യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനവും തോനയ്ക്കാട് സെൻറ് ജോർജ് യുവജന പ്രസ്ഥാനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. . കലാമത്സരങ്ങളുടെ ഉത്ഘാടനം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.ഡോ.ജോഷ്വ മാർ നിക്കോദിമോസ്  നിർവഹിച്ചു. യോഗത്തിൽ  യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര സെക്രട്ടറിയായി നിയമിതനായ റെവ.ഫാ.അജി കെ തോമസിനെ അനുമോദിച്ചു. ഭദ്രാസന സെക്രട്ടറി റെവ.ഫാ.എബി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജന പ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡണ്ട് റെവ.ഫാ.ഫിലിപ്പ് തരകൻ  മുഖ്യ പ്രഭാഷണം നടത്തി. റെവ.ഫാ.ഐ ജെ മാത്യു, റെവ.ഫാ:ഡോ:മാത്യു വൈദ്യൻ കോർഎപ്പിസ്കോപ്പ, റെവ.ഫാ:ജോയിസ് വി ജോയി, ഭദ്രാസന ജനറൽ സെക്രട്ടറി ബിനു ശാമുവേൽ, ഭദ്രാസന ട്രഷറർ മനു തമ്പാൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മാവേലിക്കര ഭദ്രാസനത്തിലെ എല്ലാ ആത്‌മീയ സംഘടന ഭാരവാഹികളും, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൌൺസിൽ അംഗങ്ങളും പങ്കെടുത്തു.

malankara , indian orthodox church news