OVS - Latest NewsOVS-Kerala News

35-ാമത് വടക്കൻ മേഖല പരുമല തീർത്ഥയാത്ര

2023 ഒക്ടോബർ 30, 31 നവംബർ 1 എന്നീ ദിവസങ്ങളിൽ മുളന്തുരുത്തി മുതൽ പരുമല പള്ളി വരെ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വടക്കൻ മേഖലയിലെ കൊച്ചി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, തൃശ്ശൂർ, കുന്നംകുളം, മലബാർ, സുൽത്താൻ ബത്തേരി, ബാംഗ്ലൂർ ഭദ്രാസനങ്ങളിലെ യുവജന പ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ 35-ാമത് കാൽനട തീർത്ഥയാത്ര 2023 ഒക്ടോബർ 30ന് രാവിലെ 8 മണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ മാതൃ ഇടവകയായ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നിന്ന് ആരംഭിച്ച് നവംബർ ഒന്നിന് വൈകിട്ട് പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമായ പരുമല പള്ളിയിൽ എത്തിച്ചേരത്തക്കവിധം നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

30-10-2023, തിങ്കളാഴ്ച

വി.കുർബ്ബാന യാക്കോബ് മാർ ഐറേനിയോസ് തിരുമേനി

( കൊച്ചി മെത്രാസനാധിപൻ ) അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി പ്രസിഡൻറ്, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം) അഭി. ഗീവർഗ്ഗീസ് മാർ പീലക്സിനോസ് തിരുമേനി (മദ്രാസ് ഭദ്രാസനം)

8 30ന് മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നിന്നും പുറപെടുന്നു. 8. 45ന് കരവട്ടെ കുരിശിങ്കൽ മുളന്തുരുത്തി പൗരാവലിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണം

9.30ന് തുരുത്തിക്കര മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് ചാപ്പലിൽ പ്രാർത്ഥനയും ലഘുഭക്ഷണവും.

10.00ന് ആരക്കുന്നം ജംഗ്ഷനിൽ എടയ്ക്കാട്ടുവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പളളിയുടെയും, പൗരാവലിയുടെയും സ്വീകരണം.

11.00ന് പേപ്പതിയിൽ വടയാപറമ്പ് മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയുടേയും നിവാസികളുടേയും സ്വീകരണം ഉച്ചയ്ക്ക് 12.00ന് പിറവം സെന്റ് ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ പ്രാർത്ഥന

.ഉച്ചയ്ക്ക് 12 30ന് പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തി ഉച്ചനമസ്ക്കാരവും തുടർന്ന് ഭക്ഷണവും വിശ്രമവും

2.00ന് യാത്ര പുനരാരംഭിക്കും. 300ന് മുളക്കുളം പള്ളി പടിയിൽ മുളക്കുളം വലിയപള്ളിയുടെ സൽക്കാരം, സ്വീകരണം.

4.00ന് പെരുവ സെന്റ് മേരീസ് കാതോലിക്കേറ്റ് സെന്ററിൽ എത്തിച്ചേർന്ന് പ്രാർത്ഥനയും വിശ്രമവും

700ന് കടുത്തുരുത്തിയിൽ എത്തി സന്ധ്വാ നമസ്ക്കാരവും അത്താഴവും

 10.00ന് കോതനെല്ലൂരിലെത്തി സൂത്താറ നമസ്ക്കാരവും വിശ്രമവും

31-10-2023 ചൊവ്വ

6, 00 മണിക്ക് പ്രഭാത നമസ്ക്കാരത്തിനു ശേഷം യാത്ര ആരംഭിക്കും.

11.00 ന് നട്ടാശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ എത്തി

ഉച്ചനമസ്ക്കാരവും തുടർന്ന് ഭക്ഷണവും വിശ്രമവും. 1.30ന് തീർത്ഥയാത്രയുടെ വാർഷിക പൊതുയോഗം

2.30ന് യാത്ര പുനരാരംഭിക്കും. 3.30ന് കോട്ടയം പഴയ സെമിനാരിയിൽ എത്തി പ്രാർത്ഥിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ വട്ടശ്ശേരിയിൽ മാർ ദിവന്നാസിയോസ്, പുലിക്കോട്ടിൽ ദീവന്നാസിയോസ് ഒന്നാമൻ മാർ ദിവന്നാസ് രണ്ടാമൻ, ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് എന്നീ തിരുമേനിമാരുടെ കബറിങ്കലെ ധൂപപ്രാർത്ഥനയെ

തുടർന്ന് ലഘുഭക്ഷണവും

2 .30 ന് പള്ളം സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെത്തി സന്ധ്യാ പ്രാർത്ഥനയും തുടർന്ന് അത്താഴവും.

 9.30 ന് കുറിച്ചി സെന്റ് മേരീസ് 6 സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ

സ്വീകരണത്തിനും സൂാത്താറാ നമസ്കാരത്തിനും ശേഷം വിശ്രമവും.

1-11-2023 ബുധൻ

5.00 ന് വി. കുർബ്ബാനയെ തുടർന്ന് പ്രഭാത ഭക്ഷണം.

6.30 ന് ചങ്ങനാശ്ശേരി.

10.30 ന് വേങ്ങൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥന

• 11.30ന് അഴിയിടത്തു് പുതുജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നല്കുന്ന സ്വീകരണം • 12.00ന് കട്ടപുറം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ എത്തി ഉച്ചനമസ്കാരവും തുടർന്ന് ഭക്ഷണവും.

3.00ന് വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥനയും

4.00ന് പരുമലയിലെത്തി പള്ളിയിലും വിശുദ്ധന്റെ കബറിങ്കലും പ്രാർത്ഥനക നടത്തി നേർച്ച കാഴ്ചകൾ അർപ്പിച്ച് അനുഗ്രഹം പ്രാപിക്കുന്നു.