OVS-Kerala News

കുറിച്ചി വലിയപള്ളിയിൽ പെരുന്നാൾ കൊടിയേറി

കുറിച്ചി :- കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഓർമപ്പെരുന്നാൾ കൊടിയേറി. പ്രധാന പെരുന്നാൾ 28നും 29നും ആഘോഷിക്കും. 28ന് 6.15നു സന്ധ്യാപ്രാർഥന, ഏഴിനു പ്രസംഗം, 7.45നു പെരുന്നാൾ റാസ. വലിയപെരുന്നാൾ ദിനമായ 29നു രാവിലെ 8.30നു യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10.30നു വിദ്യാർഥികൾക്ക് അവാർഡ് സമർപ്പണം, 11.15നു റാസ, 11.45നു നേർച്ചവിളമ്പ്. ദുക്റോന തിരുനാൾ ദിനമായ ജൂലൈ മൂന്നിന് 8.30നു കുർബാന, 11നു കൊടിയിറക്ക്.