OVS - Latest NewsOVS-Exclusive NewsOVS-Kerala News

യാക്കോബായ അഭിഭാഷകര്‍ കക്ഷിയെ ഉപദേശിക്കണം; കോടതിയലക്ഷ്യ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി

എറണാകുളം(കോതമംഗലം) : കൊച്ചിയില്‍ ഫെബ്രുവരി 18 ന് വിഘടിത വിഭാഗമായ യാക്കോബായ ഗ്രൂപ്പ് വിളിച്ചു ചേര്‍ത്ത സമ്മേളനം കോടതി അലക്ഷ്യ പ്രസ്താവനകള്‍ മൂടിയതായിരിന്നു. മദ്യ ലഹരിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നേരെ ആറാടിയ കൂട്ടത്തിന് മുന്നില്‍ തോമസ്‌ പ്രഥമന്‍ ഉള്‍പ്പടെ പ്രസംഗിച്ചവരെല്ലാം കോടതി അലക്ഷ്യ പരാമര്‍ശങ്ങള്‍ നടത്തി കൈയ്യടി നേടി. അതിനിടെ പ്രത്യാഘാതങ്ങള്‍ അറിഞ്ഞതോടെ യാക്കോബായ അനുകൂല മാധ്യമങ്ങള്‍ ഫെയിസ്ബുക്ക് ലൈവ് വീഡിയോ പിന്‍വലിക്കുകയും വിവാദ പ്രസംഗങ്ങള്‍ മാറ്റി പുന:സംപ്രേഷണം ചെയ്തു. ഇത്രെയും ചെയ്തിട്ടും വീഡിയോ കോടതിയില്‍ എത്തി എന്നതാണ് വസ്തുത. കോട്ടപ്പടി നാഗഞ്ചേരി സെന്‍റ് ജോര്‍ജ് ഹെബ്രോന്‍ പള്ളി കേസ് പരിഗണിക്കവേ ബഹു.ഹൈക്കോടതി വിഘടിത വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകരെ ശാസിച്ചു. ഫെബ്രുവരി 18 ന് നടത്തിയത് കോടതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവന.

സുപ്രീം കോടതി ജഡ്ജിമാർ പള്ളി പണിതിട്ടുണ്ടെങ്കിൽ ആ പള്ളികൾ നൽകാമെന്നും സർക്കാർ പള്ളി പണിതിട്ടുണ്ടനെകിൽ ആ പള്ളികൾ നൽകാമെന്നും ഞങ്ങളുടെ പള്ളികള്‍ ഞങ്ങള്‍ ഭരിക്കുമെന്നുമാണ് ബസേലിയസ് തോമസ് പ്രഥമൻ പ്രഖ്യാപിച്ചത്. സാമാന്യ വിവരം ഇല്ലേ എന്നും പ്രസ്താവന ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താതെ ശ്രദ്ധിക്കാന്‍ അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പ്രസ്താവനകള്‍ സുപ്രീംകോടതിയിലേക്ക് അയച്ചു കൊടുത്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമല്ലോ – കോടതി മുന്നറിയിപ്പ് നല്‍കി.

സമുദായക്കേസിൽ 1958 ലിലും 1995 ലിലും ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായി ഉണ്ടായ വിധികളെ ശെരി വെച്ചു 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധിയാണ് ഇപ്പോൾ നിർണ്ണായകമായി മാറിയിരിക്കുന്നത്. കേസിൽ വിധി പറഞ്ഞ ജഡ്ജിമാരുടെ കോലം കത്തിച്ചതും ഞെട്ടലോടെയാണ് നോക്കികണ്ടത്. മലങ്കര സഭയുടെ 1934 ലെ ഭരണഘടനയിലൂന്നി പള്ളികൾ ഭരിക്കണം എന്നതാണ് പതിറ്റാണ്ടുകൾ നീണ്ട കേസുകളിലെ വിധി പരിശോധിച്ചാൽ ബോധ്യപ്പെടുന്ന വസ്തുത എന്നിരിക്കെ അത് മറച്ചു പിടിക്കാനാണ് നീതിന്യായത്തെയും ഭരണഘടന സ്ഥാനപത്തെയും അപകീര്‍ത്തിപ്പെടുത്തുന്നത്. 2002 ൽ സഭ പിളർത്തി പുത്തൻ കുരിശ് കേന്ദ്രമാക്കി സമാന്തര ഭരണത്തെ കോടതി വിലക്കിയിട്ടുണ്ട്.