OVS-Kerala News

പുത്തൂർ കൺവൻഷൻ സമാപിച്ചു

പുത്തൂർ :- വിശ്വാസമനസ്സുകൾക്ക് ആത്മീയാനുഭവത്തിന്റെ നവചൈതന്യം പകർന്ന പുത്തൂർ കൺവൻഷൻ സമാപിച്ചു. സമാപന ദിവസമായ ഇന്നലെ രാത്രി 7.15നു റവ. ഡോ. ഒ. തോമസ് വചനശുശ്രൂഷ നിർവഹിച്ചു. ഫാ. ജോൺ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ഷാനു ഫിലിപ്പ്, ഫാ. പി.ടി. ഷാജൻ എന്നിവർ പ്രസംഗിച്ചു. ജോബ്രൻ ജി. വർഗീസ് ബൈബിൾ വായന നിർവഹിച്ചു. ജീവകാരുണ്യ സഹായ വിതരണം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ് സമാപന സന്ദേശം നൽകി. ഫാ. നെൽസൺ ജോൺ, ഫാ. ജേക്കബ് കോശി എന്നിവർ പ്രസംഗിച്ചു.