OVS - Latest NewsOVS-Kerala News

പിറമാടം കൺവൻഷൻ ഇന്ന‌ുമുതൽ

പാമ്പാക്ക‌ുട :- വലിയ പള്ളിയ‌ുടെ നേതൃത്വത്തില‌ുള്ള ‘പിറമാടം കൺവൻഷൻ’ ഇന്ന‌ുമുതൽ 20 വരെ തെക്കൻ പിറമാടം സെന്റ് മേരീസ് സൺഡേ സ്‌ക‌ൂളിനു സമീപം നടക്ക‍ും. ദിവസവ‌ും വൈകിട്ട് 6.30ന് പ്രാർഥന, ഏഴിന് ഗാനശുശ്ര‌ൂഷ, 7.30ന് സ‌ുവിശേഷ പ്രസംഗം എന്നിവ നടക്ക‍ും. ഫാ. മിഥ‌ുൻരാജ്, ഫാ. ലിജ‌ു പി. ജോസ്, ഫാ. അലക്‌സാണ്ടർ വട്ടക്കാട്ടിൽ, ഫാ. ഐസക് ബി. പ്രകാശം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്ക‌ും. ശനി വൈകിട്ട് 6.30ന് സൺഡേ സ്‌കൂൾ വാർഷികം ഡോ. മാത്യൂസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യ‌ും. ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് അധ്യക്ഷത വഹിക്ക‍ും.