കണ്ടനാട് കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പിൻ പെരുന്നാൾ ആഗസ്റ്റ് 12, 13, 14, 15 തീയതികളിൽ

കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വി. ദൈവ മാതാവിൻ്റെ വാങ്ങിപ്പിൻ പെരുന്നാൾ ആഗസ്റ്റ് 12, 13, 14, 15 തീയതികളിൽ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടേയും പരി.സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടേയും മഹനീയ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

അല്പം ചരിത്രം
ഉദയംപേരൂർ സൂനഹദോസിന് ശേഷം മലങ്കര സഭയിൽ അടിയുറച്ച് നിന്ന പ്രധാന പള്ളികളിലൊന്നാണ് കണ്ടനാട് വി.മർത്തമറിയം ദേവാലയം. വൈദേശികാധിപത്യത്തെ ചെറുക്കുന്നതിനും ബൈബിൾ പരിഭാഷയ്ക്കും ഇടം നൽകിയ ദേവാലയം. ഈ ദേവാലയം മലങ്കര സഭയുടെ ഭരണസിരാകേന്ദ്രമായി പരിലസിച്ചിരുന്നതായി പല ചരിത്ര രേഖകളിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. കണ്ടനാട് പടിയോല നിശ്ചയങ്ങളും ഈ ദേവാലയത്തിൽ വെച്ചാണ് എടുത്തിട്ടുള്ളത്. അബ്ദുള്ള പാത്രിയർക്കീസ് മലങ്കരയിലെ പള്ളികൾ തൻ്റെ പേരിൽ എഴുതിയെടുക്കുന്നതിന് നേരിട്ട് ഇറങ്ങിത്തിരിച്ചപ്പോൾ അതിനു വഴങ്ങാത്ത ചരിത്രവും ഈ പള്ളിയ്ക്കുണ്ട്. പള്ളിയോട് ചേർന്ന കെട്ടിട സമുച്ചയത്തിലാണ് ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് തന്നെ. പള്ളിക്കൂടം എന്ന പേര് ആർജ്ജിച്ചതും ഇങ്ങനെയാണെങ്കിലും വ്യവഹാരത്തിൽ പെട്ട് ഇവ പ്രാമുഖ്യം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പരിശുദ്ധ പരുമല തിരുമേനി കണ്ടനാട് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ എന്നും മുടക്കം കൂടാതെ നടത്തപ്പെടുന്നതിനായി പള്ളിയ്ക് ഒരു തുക നൽകുകയുണ്ടായിട്ടുണ്ട്.

ഈ അവസരത്തിൽ കൊറോണയെന്ന മഹാവ്യാധിയിൽ നിന്നും ലോകമൊക്കെയും രക്ഷപ്രാപിയ്ക്കുവാൻ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾ സഹായകമാകുന്നതിന് നമുക്ക് പ്രാർത്ഥിക്കാം.

പെരുന്നാൾ കാര്യ പരിപാടി

12.08.2020
വൈകുന്നേരം 5.15 ഒമ്പതാം മണിയുടെ നമസ്കാരം, ധൂപപ്രാർത്ഥന തുടർന്ന് പെരുന്നാൾ കൊടികയറ്റം
5.45-ന് കുരീക്കാട് കുരിശിൻതൊട്ടിയിൽ ധൂപപ്രാർത്ഥന തുടർന്ന് കൊടികയറ്റം
6.00 PM പള്ളിയിൽ സന്ധ്യാ നമസ്കാരം

13.08.2020
6.00 AM പ്രഭാത നമസ്കാരം
7.00 AM വി.കുർബാന
തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന.

വൈകിട്ട് 6.00 സന്ധ്യാ നമസ്കാരം

14.08.2020
രാവിലെ 6.30 am പ്രഭാത നമസ്കാരവും 7.30-ന് വി.കുർബ്ബാനയും അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവാദം.
6.00 PM അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം, വചന പ്രഘോഷണം,ആശീർവാദം

15.08. 2020
7. 30 പ്രഭാത നമസ്കാരം തുടർന്ന് 8.30 -ന് വി മൂന്നിന്മേൽ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, അഭിവന്ദ്യ ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് ആശീർവാദം നേർച്ച വിളമ്പും തുടർന്ന് പള്ളിവക കുരിശിൻ തൊട്ടികളിൽ വൈദികരുടെ നേതൃത്വത്തിൽ ധൂപപ്രാർത്ഥനയും പെരുന്നാൾ കൊടിയിറക്കവും

error: Thank you for visiting : www.ovsonline.in