തൃക്കുന്നത്ത് സെമിനാരിയിൽ അഭിവന്ദ്യ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ
ആലുവ : തൃക്കുന്നത്ത് സെന്‍റ്. മേരീസ് സെമിനാരി പള്ളിയിൽ അഭിവന്ദ്യ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം, 8 മണിക്ക് ഇടവക മെത്രാപോലിത്ത അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് വി.കുർബ്ബാന അർപ്പിക്കും. വൈകിട്ട് 6 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിലെ പ്രധാന കാർമ്മികത്വത്തിൽ സന്ധ്യാനമസ്കാരം, പ്രസംഗം ,പ്രദക്ഷിണം, ആശീർവാദം, നേർച്ചഭക്ഷണം.
26-ന് രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം, 8 മണിക്ക് കാതോലിക്കാ ബാവാ തിരുമനസ്സിലെ പ്രാധാന കാർമ്മികത്വത്തിലും, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറസ് എന്നീ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വി.കുർബ്ബാന, തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകളിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
സസ്നേഹം ഫാ. യാക്കോബ് തോമസ്. (തൃക്കുന്നത് സെമിനാരി മാനേജർ)