മുളന്തുരുത്തി മാർത്തോമൻ പള്ളിയും സ്ഥാപനങ്ങളും എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണം

മുളന്തുരുത്തി മാർത്തോമൻ പള്ളിയും സ്ഥാപനങ്ങളും എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണം എന്ന് കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിംൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേരളാ സർക്കാർ നൽകിയ റിട്ട് അപ്പീലിലാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.

ഈ പള്ളി 1934 ലെ സഭാ ഭരണഘടനാ പ്രകാരം ഭരണം നടത്തണം എന്നും അല്ലാത്തവർക്ക് ശാശ്വത നിരോധനം ഏർപ്പെടുത്തി ജില്ലാ കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഹർജിക്കാർ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ഹൈക്കോടതി അനുവദിക്കുകയും ചെയ്തു. പോലീസ് സംരക്ഷണം അനുവദിച്ചിട്ടും വിധി നടപ്പാക്കാൻ കൂട്ടാക്കാത്ത കേരളാ ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് എതിരെ വികാരിയും ഇടവകക്കാരും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജ്ജി നൽകുകയും ചെയ്തു. അവിടെയും കേരളാ സർക്കാർ ഉദ്യോഗസ്ഥർ വിമുഖത പ്രകടിപ്പിച്ചപ്പോൾ കേന്ദ്ര ഏജൻസിയെ കൊണ്ട് വിധി നടപ്പിലാക്കാൻ സാധിക്കുമോ എന്ന് കോടതി പരിശോധിച്ച് വരുന്നതിനിടക്കാണ് സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

വരുന്ന തിങ്കൾ കേസ് പരിഗണിക്കും. അതിന് മുമ്പ് എറണാകുളം ജില്ലാ കളക്ടർ പള്ളി ഏറ്റെടുക്കണം എന്ന് ഉത്തരവിട്ടു. യാതൊരു രീതിയിൽ ഉള്ള സമാന്തര ഭരണവും  അനുവദിക്കാൻ കഴിയില്ല എന്നും കോടതി കർശന നിർദേശം നൽകി. വരുന്ന തിങ്കൾ വരെ സിംഗിൾ ജഡ്ജ് ഉത്തരവിന് സ്റ്റേയും ഡിവിഷൻ ബഞ്ച് അനുവദിച്ചിട്ടുണ്ട്.

ഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ ശ്രീകുമാർ അസോസിയേറ്റ് ഹാജരായി

error: Thank you for visiting : www.ovsonline.in