OVS - Latest NewsOVS-Kerala News

കാലതാമസം അനുവദിക്കില്ലെന്ന് സുപ്രീം കോടതി  ;ഹൈക്കോടതി മൂന്ന് മാസത്തിനകം കേസ് തീർപ്പാക്കണം 

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളിയെ സംബന്ധിച്ച് ഓർത്തഡോക്സ്‌ സഭക്ക് അനുകൂല കോടതി വിധി നടപ്പാക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ പോലീസ് സംരക്ഷണ ഹർജി മൂന്ന് മാസത്തിനകം തീർപ്പ് കല്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. പിറവം വലിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കേസ് സമയ ബന്ധിതമായി തീർപ്പാക്കണമെന്ന് ഹൈക്കോടതിയോട് ഉത്തരവിട്ടത്. 3 മാസത്തിനകം ഹൈക്കോടതി തീർപ്പ് കല്പിച്ചില്ലെങ്കിൽ പുതിയ ആപ്ലിക്കേഷൻ ഫയൽ ചെയ്യാമെന്ന് സുപ്രീം കോടതി  കഴിഞ്ഞ ഏപ്രിലിൽ ആണ് പിറവം പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധിയുണ്ടായത്.സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പിറവം പള്ളി കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണം, ചാലിശ്ശേരി പള്ളി മലങ്കര സഭയുടേത് : സുപ്രീം കോടതി