ക്യാമ്പസുകൾ കേന്ദ്രീകരിച്ചു പണിത 3-മത്തെ ദേവാലയം ; ബാഹ്യ കേരള ഭദ്രാസനങ്ങളെ മാതൃകയാക്കാം
ബാഹ്യ കേരളത്തിലെയും വിദേശത്തും ജീവിക്കുകയും പഠിക്കുകയും ചെയ്യുന്ന യുവജനങ്ങൾ ആത്മീയതയിലൂന്നി വളരണമെന്നു പലപ്പോഴും നാം കേൾക്കാറുണ്ട്.കിലോമീറ്ററുകൾ താണ്ടി മണിക്കൂറുകൾ സഞ്ചരിച്ചു വേണം ഒരു ഞായർ കുർബ്ബാന കാണാൻ പോകുന്നത്.എന്നാൽ അവർക്ക് ആവിശ്യമായ സൗകര്യം ഒരുക്കി സഭയോട് അടുപ്പിച്ചു നിർത്തേണ്ടത് പരിശുദ്ധ സഭയുടെ ദൗത്യമാണ്.ഇവിടെയാണ് ബാഹ്യ കേരള ഭദ്രാസങ്ങൾ മാതൃകയാകുന്നത്.പൂനൈ കാരാട് മെഡിക്കൽ കോളേജിന് സമീപം പരിശുദ്ധ സഭയ്ക്ക് ദേവാലയമായി.കോയമ്പത്തൂർ കാരുണ്യ കോളേജ് ക്യാമ്പസിലാണ് വിദ്യാർത്ഥികേൾക്കായിയുള്ള പ്രഥമ പള്ളി ഉയർന്നത്.പിന്നീട് നാഗർഗോവിൽ രാജ കോളേജ് സമീപവും പള്ളി പണിതു.