OVS - Latest NewsOVS-Kerala News

ഹർജി പിൻവലിച്ചു വിഘടിത വിഭാഗം ; കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ഓർത്തഡോക്സ്‌ സഭക്ക് സ്വന്തം

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയുടെ ഉടമസ്ഥയിലുള്ള സെന്റ് പീറ്റേഴ്സ് സ്കൂൾ മാനേജർഷിപ്പിനെ ചോദ്യം ചെയ്തു വിഘടിത വിഭാഗം സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചു. കോലഞ്ചേരി പള്ളിയും സ്ഥാപനങ്ങളും 1934 സഭ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണമെന്നുള്ള സുപ്രീം കോടതി വിധി ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമാണ്. കോലഞ്ചേരി പള്ളിയുടെ കീഴിലുള്ള സെന്റ് പീറ്റേഴ്സ് സ്കൂളിൽ പള്ളി പൊതു യോഗം തിരഞ്ഞെടുത്ത മാനേജർ ഫാ.സി.എം കുര്യാക്കോസിന്റെ നിയമനം ശെരി വച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് മറു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പിറവം പള്ളി കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണം, ചാലിശ്ശേരി പള്ളി മലങ്കര സഭയുടേത് : സുപ്രീം കോടതി