OVS-Kerala News

ചുനക്കര യുവജനപ്രസ്ഥാനത്തിന്റെ യുവജന വാരാഘോഷം പ്രവർത്തനോദ്ഘാടനം നടന്നു

ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുളള യുവജന വാരാഘോഷത്തിന്റെ പ്രവർത്തനോദ്ഘാടനം  യുവജനപ്രസ്ഥാനം കേന്ദ്ര കോഡിനേറ്റർ വന്ദ്യ.ബിജോ രാജൻ അച്ചൻ വി.കുർബാന അർപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് ഇടവക വികാരി റവ.ഫാ.കോശി മാത്യു പതാകയുയർത്തി.മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം ട്രഷറാറും ഇടവക യുവജനപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റുമായ ശ്രീ.മനു തമ്പാൻ,സെക്രട്ടറി ശ്രീ.റോബിൻ,ജോ.സെക്രട്ടറി ശ്രീ.ജോയൽ,ട്രഷറാർ ശ്രീ.ജിൻസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.യുവജന വാരാഘോഷത്തോട് അനുബന്ധിച്ച് വേദ പഠനം, വി.കുർബാന, വഴിയോര പൂന്തോട്ട നിർമ്മാണം, കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റ്, ഓണമിഴിവ്, ശുചീകരണം, കാരുണ്യ സ്പർശം, വിശുദ്ധ യാത്ര എന്നിവ ക്രമീകരിക്കും.

യുവജന വാരാഘോഷ സമാപനം സെപ്റ്റംബർ 18 ഞായറാഴ്ച ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ് വി.കുർബാന അർപ്പിക്കും. മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് ഫാ.എം.സി.കുര്യാക്കോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വികാരി ഫാ.കോശി മാത്യു സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും.ചുനക്കര മാർത്തോമാ പളളി വികാരി ഫാ.വർഗീസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.മാർ പക്കോമിയോസ് ശാലേം ഭവൻ അന്തേവാസികൾക്കുളള ഓണക്കോടി വിതരണം മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.അജി.കെ.തോമസ് നിർവ്വഹിക്കും. ഒണമിഴിവോടും ഓണ സദ്യയോടും കൂടി യുവജന വാരം സമാപിക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.