OVS-Kerala News

കണ്ടനാട് വെസ്റ്റ്  ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ഓണാഘോഷം കുട്ടമ്പുഴ ആദിവാസി ഊരില്‍

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍  എറണാകുളം ജില്ലയിലെ വന ആദിവാസി മേഖലയായ കോതമംഗലം കുട്ടമ്പുഴയിലെ  വാരിയംകുടി ഊരില്‍ ഓണാഘോഷിക്കും. നാളെ ചൊവ്വാഴ്ച വസ്ത്രങ്ങളും അവർക്ക് ആവശ്യമായ അരിയും പോഷക ആഹാരങ്ങളുമായിയാണ് ഓണമാഘോഷിക്കാന്‍  ഊരില്‍ എത്തുന്നത്.യൂണിറ്റ് തലത്തില്‍ സമാഹരിച്ച തുകയില്‍ നിന്ന് ആയിരം രൂപ വിലവരുന്ന  കിറ്റുകള്‍  എഴുപത്തിയഞ്ച് കുടുംബങ്ങളില്‍ വിതരണം ചെയ്യും.ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ.കുര്യന്‍ ചെറിയാന്‍, ഭദ്രാസന യുവജന പ്രസ്ഥാനം  ജനറല്‍ സെക്രട്ടറി ഗീവിസ് മാര്‍ക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.