OVS - Latest NewsOVS-Kerala News

മാത്യൂസ്‌ മാര്‍ ബര്‍ണബാസ് തിരുമേനിയുടെ 3-മത് ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9 ന്

പെരുമ്പാവൂര്‍  :പുണ്യജീവിതം കൊണ്ട് ദൈവത്തിന് പ്രിയപ്പെട്ടവനായി തീരുകയും ലാളിത്യം നിറഞ്ഞ പ്രാർത്ഥനാ ജീവിതം കൊണ്ട് നമ്മെ വഴി നടത്തുകയും ചെയ്ത ഭാഗ്യ സ്മരണാർഹനായ മാത്യൂസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ മൂന്നാംശ്രാദ്ധപ്പെരുന്നാൾ അദ്ദേഹം അന്ത്യം വിശ്രമം കൊള്ളുന്ന വളയൻചിറങ്ങര സെന്റ് .പീറ്റേഴ്സ് & സെന്റ് .പോൾസ് ഓർത്തഡോക്സ് പളളിയിൽ 2015 ഡിസംബർ 1 ചൊവ്വ മുതൽ ഡിസംബർ 9 ബുധൻ വരെ തീയതികളിൽ ഭക്തിചാരപൂർവ്വം കൊണ്ടാടുന്നു.പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് പ്രധാന കാർമ്മികത്വം വഹിക്കുന്നതും അഭിവന്ദ്യരായ പിതാക്കന്മാരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതുമാണ്

  • 01-12-2015 ( ചൊവ്വ )

    7-15 am വി.കുർബ്ബാന റവ.ഫാ. മാത്യു കെ. എബ്രഹാം (മാനേജർ, പാമ്പാടി ദയറ ) 02-12-2015 ( ബുധൻ ) 7 – 15 am വി.കുർബ്ബാന റവ.ഫാ. ബോബി വർഗീസ് (അങ്കമാലി ഭദ്രാസന സെക്രട്ടറി)

    03-12-2015 (വ്യാഴം)

    7 – 15 am വി.കുർബ്ബാന റവ.ഫാ. ദാനിയേൽ കോടിയാട്ട് 04-12-2015 (വെള്ളി) 7-15 am വി.കുർബ്ബാന റവ.ഫാ.എ.വി. മാത്യൂസ്

    05-12-2015 (ശനി)

    7-15 am വി.മൂന്നിന്മേൽ കുർബ്ബാന റവ.ഫാ.എൽദോസ് തേലപ്പിള്ളി റവ.ഫാ.ജോൺ ഫീലിപ്പോസ് റവ.ഫാ. ജിതിൻ ജോർജ്ജ് 7-00 pm സുവിശേഷ പ്രസംഗം റവ.ഫാ.ഏലിയാസ് ചെറുകാട്ട് (സഭ വർക്കിംഗ് കമ്മറ്റി അംഗം)

    06 – 12-2015 (ഞായർ)

    8-15 am വി.കുർബ്ബാന, പ്രസംഗം നി.വ.ദി.ശ്രീ. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത (ഇടവക മെത്രാപ്പോലീത്ത) 7.00 pന പ്രസംഗം റവ.ഫാ.ബിജു ആൻഡ്രൂസ് ( സഭ മാനേജിംഗ് കമ്മറ്റി അംഗം)

    07 – 12 – 2015 (തിങ്കൾ)

    7-15 am വി.കുർബ്ബാന നി.വ.ദി.ശ്രീ.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ( നിലക്കൽ ഭദ്രാസനം) 7 – 00pm പ്രസംഗം റവ.ഫാ.യാക്കോബ് തോമസ് (മനേജർ ത്യക്കുന്നത്ത് സെമിനാരി)

    O8 – 12 – 2015 ( ചൊവ്വ )

    7-15 am വി.കുർബ്ബാന വെരി.റവ തോമസ് പോൾ റമ്പാൻ 6.00 pm തീർത്ഥാടകർക്ക് സ്വീകരണം 7.30 pm പ്രസംഗം റവ.ഫാ.ഡോ.ഒ.തോമസ് (പ്രിൻസിപ്പൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം) 8.30 pm കബറിങ്കൽ ധൂപപ്രാർത്ഥന ആശീർവാദം നേർച്ച ഭക്ഷണം

    09 – 12- 2015 (ബുധൻ)

    8-30 am വി.കുർബ്ബാന ,പ്രസംഗം പരിശുദ്ധ .ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ തിരുമനസ്സിന്റെ മുഖ്യ കാർമ്മികത്വത്തിൽ ജീവകാരുണ്യ സഹായ വിതരണം കബറിങ്കൽ ധൂപപ്രാർത്ഥന 10.30 am ആശീർവാദം നേർച്ചവിളമ്പ്