OVS - Latest NewsOVS-Kerala News

പി.ആർ.ഒ പ്രഫ. പി.സി. ഏലിയാസ് നിര്യാതനായി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസറും കോട്ടയം ബസേലിയസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. പി.സി. ഏലിയാസ് അന്തരിച്ചു. 2008 മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 73 വയസ്സായിരുന്നു. ഭൗതിക ശരീരം ശനിയാഴ്ച്ച ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് 3.30 ന് കോട്ടയം സെന്‍റ് ലാസറസ് പളളിയില്‍ സംസ്കരിക്കും.

എം.എ ഇക്കണോമിക്സ് (കേരള യൂണിവേഴ്സിറ്റി), ട്രെയിനിംഗ് ഇന്‍ ഡെമോക്രസി (എല്‍.എസ്. ട്രസ്റ്റ് ബോംബെ), സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് (എഡ്യൂക്കേഷന്‍ ടെസ്റ്റ് സെന്‍റര്‍, മദ്രാസ്) ട്രെയിനിംഗ് മാനേജ്മെന്‍റ്( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവര്‍ണമെന്‍റ്, തിരുവനന്തപുരം) എന്നീ യോഗ്യതകള്‍ കരസ്ഥമാക്കി. 1968-69 വരെ കോതമംഗലം മാര്‍ അത്താനാസിയോസ് കോളജ് ഓഫ് എഞ്ചിനിയറിംഗിലും, 1969-77, 1987-95 കോട്ടയം ബസേലിയസ് കോളേജ്, 1977- 87 വരെ നൈജീരിയ, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ & ജോസ് യൂണിവേഴ്സിറ്റിയിലും അദ്ധ്യാപകനായി സേവനുഷ്ഠിച്ചു. 1995- 98 പഴഞ്ഞി എം.ഡി കോളേജ്, 1998-2000 കോട്ടയം ബസേലിയസ് കോളേജ്, 2000-05 ഗുഡ് ഷെപ്പേര്‍ഡ് ജൂണിയര്‍ കോളേജ്, എന്നീ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായി 2006- 17 വരെ ഗുഡ് ഷെപ്പേര്‍ഡ് സ്ക്കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചു. 1999-ല്‍ ന്യൂഡെല്‍ഹി ഓള്‍ ഇന്‍ഡ്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍റെ മികച്ച പ്രിന്‍സിപ്പലിനുളള അവാര്‍ഡ് കരസ്ഥമാക്കി.

പ്രഭ, നാമ്പുകള്‍, മനുഷ്യദര്‍ശനം എന്നീ ഗ്രന്ഥങ്ങള്‍ കൂടാതെ ഇക്കണോമിക്സില്‍ അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഇക്കണോമിക്സ് ഫോറം കോട്ടയം സെക്രട്ടറിയായും, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്റ്റേറ്റ് , എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും, പോസ്റ്റ് എസ്.എസ്.എല്‍.സി എഡ്യൂക്കേഷന്‍ പ്രോഗ്രാം ഫൗണ്ടര്‍ ഡയറക്ടര്‍, നൈജീരിയ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫൗണ്ടര്‍ സെക്രട്ടറി, കോട്ടയം റെഡ് ക്രോസ് സൊസൈറ്റി, വൈ.എം.സി.എ ലൈഫ് മെമ്പര്‍ സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, ഓള്‍ കേരള കോളേജ് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: അന്നമ്മ ഏലിയാസ് (കെഎസ്ഇബി മുൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ). മക്കൾ: അനിൽ ഏലിയാസ് (ഐബിഎം, ബെംഗളൂരു), അനില ഏലിയാസ് (ഐബിഎസ്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് ജോസഫ് (യുഎസ്ടി ഗ്ലോബൽ), ലിസ്ബത്ത് ഏബ്രഹാം (ഗുഡ്ഷെപ്പേ‍ഡ് ആൻഡ് ഇറ്റാലിയൻ മോണ്ടിസോറി, ബെംഗളൂരു).

പകരക്കാരനില്ലാത്ത പ്രൊഫ. പി. സി. ഏലിയാസ്