OVS - Latest NewsOVS-Kerala News

ചേലക്കര സെൻറ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സമാന്തര ഭരണം അവസാനിച്ചു.

എറണാകുളം: മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിൽ പെട്ട ചേലക്കരപ്പള്ളിയിൽ ബഹു സുപ്രിം കോടതി ജൂലായ് 3, ഏപ്രിൽ 19 വിധിയുടെ അടിസ്ഥാനത്തിൽ ബഹു എറണാകുളം ജില്ലാ കോടതി (പള്ളി കോടതി) വിഘടിത വിഭാഗത്തെ നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. ഇരു വിഭാഗങ്ങളായി സമയക്രമികരണത്തിൽ ആരാധന നടത്തിവന്ന പളളിയായിരുന്നു ഇത്.  എതാനും വർഷം മുമ്പ് ഈ പള്ളിയുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്ന കേസ് Sec 92 ഇല്ല എന്ന കാരണത്താൽ തള്ളിപ്പോവുകയും അതിനോടനുബന്ധിച്ച് മലങ്കര സഭയുടെ ഈ പള്ളി വികാരി യായിരുന്ന കെ.പി. ഐസക്ക് അച്ചനെയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥയിൽ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് വിഘടിത വിഭാഗത്തെ പുറത്താക്കി തിരിച്ചു വരുന്നതിന് ബഹു അച്ചന്റെ നേതൃത്വത്തിന് സാധിച്ചു. ഈ ആത്മ വിശ്വാസത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.

ബഹു അച്ചന്റെ വിശ്വസ്ത സഭാ സേവനത്തിന് ഒ.വി.എസ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

അൽപം ചരിത്രം :-

ചേലക്കരപ്പള്ളി വടക്കൻ പ്രദേശങ്ങളിലെ മാർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള ആദ്യ പുണ്യ ദേവാലയമാണ്. ചേലക്കരയിലേയും സമീപ പ്രദേശങ്ങളിലേയും നാനാജാതി മതസ്ഥർക്കുള്ള വിശ്വാസത്തിനും ദേവാലയത്തിന്റെ പാരമ്പര്യത്തോളം പഴക്കമുണ്ട്.

ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് കുന്ദംകുളത്ത് നിന്ന് കുടിയേറി പാർത്ത സുറിയാനി ക്രിസ്ത്യാനികൾ ആരാധിക്കാനും മറ്റും ആശ്രയിച്ചിരുന്നത് മാർതോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയെ ആയിരുന്നു, ചേലക്കരക്കാരുടെ പ്രയാസം മനസ്സിലാക്കിയ ആർത്താറ്റ് പള്ളിക്കാർ അവിടുത്തെ കൈക്കാരന്മാരുടെ  നേതൃത്വത്തിൽ കൊല്ലവർക്ഷം 1036 ൽ പള്ളിക്ക് സ്ഥലം വാങ്ങുകയും പള്ളി പണിയുകയും ചെയ്തു.  I865 ൽ പഴയസെമിനാരി സ്ഥാപകനായ പുലിക്കോട്ടിൽ ദിവന്നാസിയോസ് തിരുമേനി വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുശേഷിപ്പ് പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കുരിശിൻതൊട്ടിയിൽ സ്ഥാപിച്ചു. 1896 ഡിസംബർ 4 നു പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് കൊച്ചു തിരുമേനി ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു.

1948 ഡിസംബർ നാലിനു വീണ്ടും പള്ളി പുതുക്കിപണിയാൻ തുടക്കം കുറിക്കുകയും 1965 ഏപ്രിൽ 23നു പള്ളിയുടെ കൂദാശ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നാലാം കാതോലിക്ക പ. ഔഗേൻ പ്രഥമൻ ബാവായുടെ പ്രധാന കാർമീകത്വത്തിൽ നടത്തുകയും ചെയ്തു.

നാനാജാതിമതസ്ഥർ ഇഴജന്തുക്കളിൽനിന്നും രക്ഷ നേടുന്നതിനായി ചേലക്കരപുണ്യവാളൻെറ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട് കുർബാന ചൊല്ലിക്കുകയും വഴിപാടുകൾ നടത്തുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു.

മലങ്കര സഭയുടെ നവോത്ഥാന ശില്പിയായ  സഭാതേജസ്  പുലിക്കോട്ടിൽ തിരുമേനിയുടെ ഓർമ്മദിനത്തിൽ ചേലക്കര പള്ളിക്കു അനുകൂലമായ കോടതി വിധിയും, പാരലൽ സർവീസ് നിലയ്ക്കുന്നതും ഏറെ അനുഗ്രഹപ്രദമായി കാണുന്നു എന്നും അതിനാൽ ദൈവനാമം മഹത്വപ്പെടട്ടെ എന്നും വികാരി കെ. പി. ഐസക്ക് അച്ചൻ ഒ.വി.എസിനെ അറിയിച്ചു.

വിഘടിത വിഭാഗത്തിന് മാതൃസഭയിൽ ചേർന്ന് പ്രവൃത്തിക്കുവാനുള്ള അവസരമായി ഈ വിധിയെ കാണണമെന്നും, വിധി എത്രയും പെട്ടെന്ന് സർക്കാർ നടപ്പാക്കണമെന്നും ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ആവശ്യപ്പെടുന്നു.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം 2017 – ഫാ. കെ. പി. ഐസക്ക് ചേലക്കരയ്ക്ക്