മുളക്കുളം മാർ യൂഹാനോൻ ഈഹീദോയോ വലിയ പള്ളിയുടെ കൂദാശ കർമ്മങ്ങൾക്ക് തുടക്കം.

പിറവം: പുനർ നിർമ്മിച്ച മുളക്കുളം മാർ യൂഹാനോൻ ഈഹീദോയോ ഓർത്തഡോക്സ്‌ വലിയ പള്ളിയുടെ വി. മൂറോൻ അഭിഷേക കൂദാശയ്ക്കും പ്രധാന പെരുന്നാളിനും തുടക്കമായി. ശുശ്രൂഷകൾക്കായി ദേവാലയത്തിൽ എത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, അഭിവന്ദ്യ പിതാക്കന്മാരായ ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം), ഡോ.ഗീവർഗസ് മാർ യൂലിയോസ്‌ (അഹമ്മദാബാദ് ഭദ്രാസനം), ഡോ.യാക്കോബ് മാർ ഐറെനിയോസ് (കൊച്ചി ഭദ്രാസനം) എന്നിവരെ വിശ്വാസികൾ സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മീകത്വത്തിൽ ദേവാലയത്തിന്റെ ശിലാസ്ഥാപനവും കൂദാശയുടെ ഒന്നാം ക്രമവും പൂർത്തിയാക്കി. കൂദാശയുടെ രണ്ടും മൂന്നും  ക്രമങ്ങൾ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ ഇന്ന് (ജനുവരി 16, ബുധൻ) നടത്തുന്നതാണ്.

Watch LIVE on Gregorian TV >>

രൂക്ഷമായ തർക്കത്തെ തുടർന്ന് പൂട്ടി കിടക്കുകയായിരുന്ന മുളക്കുളം പള്ളി നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2018 ജനുവരി 15 -ന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, 2018 ജനുവരി 20-ന് പള്ളിയുടെ താക്കോല്‍ വികാരി ഫാ. പി.യു. കുര്യാക്കോസിനെ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഏല്‍പ്പിക്കുകയും പള്ളി തുറന്ന് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. അന്നേദിവസം തന്നെ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി പള്ളിയില്‍ എഴുന്നുള്ളുകയും സന്ധ്യാനമസ്‌കാരത്തിന് നേതൃത്വം കൊടുക്കുകയും പിറ്റേദിവസം അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികതത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചയും മാറാനായ ദിവസങ്ങളും മുടങ്ങാതെ നടത്തിപ്പോരുന്നു. പിന്നീട് നടത്തിയ പള്ളി പൊതുയോഗത്തിലും കമ്മറ്റിയോഗങ്ങളിലും പള്ളിയുടെ ശോചനീയാവസ്ഥ മാറ്റി പള്ളിയുടെ പഴമയും പൗരാണികതയും കലാശില്പങ്ങളും വ്യത്യാസം വരുത്താതെ പുതുക്കിപണിയുന്നതിന് തീരുമാനിക്കുകയും ആയത് ഭദ്രാസന മെത്രാപ്പോലീത്താ അംഗീകരിക്കുകയും ചെയ്തു. എല്ലാവരുടെയും കഠിധ്വാനത്തിൻ്റെയും നിര്‍ല്ലോഭമായ സഹായ സഹകരണത്തിൻ്റെയും ഫലമായി മനോഹരമായ പൗരാണിക ദേവാലയം ഒരു വർഷം പൂർത്തിയാകുമ്പോൾ  പുനർനിർമ്മാണം പൂർത്തിയാവുകയായിരുന്നു. യൂഹാനോൻ ഈഹീദോയുടെ നാമത്തിലുള്ള മലങ്കര സഭയുടെ ഏക ദേവാലയമാണ് മുളക്കുളം വലിയ പള്ളി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കൂദാശയുടെ ഒന്നാം ഘട്ടം വീഡിയോ

മുളക്കുളം വലിയപള്ളി വിശുദ്ധ ദേവാലയ കൂദാശയും പെരുനാളും

Posted by GregorianTV on Tuesday, 15 January 2019

 

Posted by GregorianTV on Tuesday, 15 January 2019

കൂദാശയുടെ രണ്ടാം ഘട്ടം (LIVE )

Posted by GregorianTV on Tuesday, 15 January 2019

മുളക്കുളം മോര്‍ യൂഹാനോന്‍ ഈഹിദോയോ വലിയ പള്ളി: ചരിത്രവഴികളിലൂടെ

error: Thank you for visiting : www.ovsonline.in