OVS - Latest NewsOVS-Kerala News

കൊലക്കേസ് പ്രതി ഒളിവിൽ കഴിയവെ പിറവത്ത് പിടിയിൽ ; പിറവം പള്ളിയിലുള്ള അപരിചിതർ ആര്?

എറണാകുളം : മാഹിയിലെ രാഷ്ട്രീയ (സിപിഐഎം) നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്പ്ര അയ്യാത്ത് മീത്തൽ എരിൽ അരസന് എന്ന് വിളിക്കുന്ന സനീഷ് (30)നെ പിറവത്ത് നിന്നും പോലീസ് പിടികൂടി.കഴിഞ്ഞ 17 ദിവസമായി ഒളിച്ചു താമസിക്കുകയായിരുന്നു. ഇരുപത് വർഷമായി പിറവത്ത് ബേക്കറി നടത്തുന്ന ബോർമ ഉടമ കണ്ണൂർ തലശ്ശേരി സ്വദേശിയെയും പോലീസ് കസ്റ്റഡയിൽ എടുത്തു.

പ്രദേശത്തെ ക്രിമിനൽ സ്വഭാവമുള്ള തീവ്ര ക്രിസ്ത്യൻ സംഘടനയുടെ ഭാരവാഹികളുടെ സഹായവും പ്രതിക്ക് ലഭിച്ചിരുന്നതായി സൂചന .ആലുവ റൂറൽ പോലീസിന്റെ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി പള്ളിത്തർക്കങ്ങളുമായി ബന്ധപ്പെട്ടു വധശ്രമം ഉൾപ്പെടെ രെജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളാണ് പിറവം വലിയ പള്ളിയിൽ പ്രവർത്തിക്കുന്ന യാക്കോബായ അനുകൂല പോഷക സംഘടനയായ കേഫയുടെ പ്രവർത്തർ ഏറെയും.

പ്രദേശ വാസികളിൽ സഹായം ലഭിക്കാതെ രണ്ടാഴ്ച്ചയിലേറെയായി ഒളിച്ചു താമസിക്കാൻ കഴിയുകയില്ല.ഇക്കൂട്ടത്തിൽ സംശയിക്കപ്പെടുന്ന ചില പ്രദേശ വാസികളുടെ ശക്തമായ ക്രിമിനൽ പശ്ചാത്തലമാണ് അന്വേഷണം ഇവരിലേക്ക് നീളാൻ ഇടയാകുന്നത്.രണ്ട് ദിവസമായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു.പിറവം പോലീസിന്റെ സഹായത്തോടെ മാഹി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധിയോടെ അക്ഷരാർത്ഥത്തിൽ പിറവം നിവാസികൾ ഭീതിയിൽ കഴിയുകയാണ്.വിധിക്ക് പിന്നാലെ പിറവത്ത് ഹർത്താലിന് ആഹ്വാനം ചെയ്യാനുള്ള യാക്കോബായ വിഭാഗത്തിന്റെ നീക്കം നിവാസികൾ ഇടപെട്ടു പൊളിച്ചടുക്കിയിരുന്നു.പിന്നീട് ദിവസം തോറും ഗതാഗത തടസ്സവും ശബ്ദ മലിനീകരണവുമുണ്ടാക്കിയുള്ള പ്രകടനങ്ങളിൽ പൊറുതി മുട്ടിയപ്പോൾ നാട്ടുകാർ ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും ഉണ്ടായി.

പിറവം പള്ളിയിൽ തമ്പടിക്കുന്ന അപരിചിതർ ആരൊക്കെ  

കഴിഞ്ഞ കുറച്ചു മാസങ്ങളായി പിറവം വലിയപള്ളിയിൽ അനേകം അപരിചിതർ തമ്പടിക്കുന്ന താവളമായി മാറിയിരിക്കുന്നത് നാട്ടുകാർക്കിടെ സംസാരം വിഷയമായിട്ടുണ്ട്.ഇതിനിടെയാണ് കൊലക്കേസ് പ്രതിയെ ബേക്കറിയിൽ നിന്ന് പിടികൂടുന്നത്.സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പിറവം മേഖലയെ അക്രമികളുടെ ഒളിത്തത്താവളമാക്കി ചില രാഷ്ട്രീയ-സാമുദായിക സംഘടനകൾ ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നത് ആശങ്കയോടെയാണ് പിറവം നിവാസികൾ കാണുന്നത്.

പള്ളിയിൽ പ്രാർത്ഥിക്കാൻ വന്ന വിശ്വാസികൾ വ്യാജേനെ അനേകം അപരിചിതർ പിറവം പള്ളിയിലുണ്ടെന്നു വിവരം.പള്ളിയിൽ പ്രാർത്ഥിക്കാൻ വരുന്നവർ മടങ്ങി പോകാതെ  തമ്പടിക്കുന്നത് എന്തിനാണത്രേ ചോദ്യമാണ് ഉയരുന്നത്.ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ ഇത് സജീവ ചർച്ചയായിരിക്കുകയാണ്.പിറവം പള്ളിയും ഉടമസ്ഥയിലുള്ള കെട്ടിടങ്ങളും പരിശോധിക്കണമെന്നു അഭിപ്രായമുയർന്നു.അവിടുത്തെ ആയുധ ശേഖരണവും മുൻകാല   ക്രിമിനൽ പശ്ചാത്തലവുമാണ് ഇതെല്ലാം ബലപ്പെടുത്തുന്നത്.
അതേസമയം  സംശയാസ്പദമായ കേന്ദ്രങ്ങളിൽ  പോലീസ് പരിശോധന നടത്തണമെന്നും മറ്റുസ്ഥലങ്ങളില്നിന്നും ഇവിടെ വന്ന് താമസിക്കുന്നവരുടെ വിവരങ്ങള് ശേഖരിച്ച് ക്രിമിനലുകളെ പിടികൂടുവാന് പോലീസ് ശ്രമിക്കണമെന്നും സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കലാപ ആഹ്വാനത്തില്‍ ചാടിയാല്‍ അഴിക്കുള്ളില്‍ ; യാക്കോബായ യുവാവിന്‍റെ വെളിപ്പെടുത്തല്‍

സംഘര്‍ഷമുണ്ടാക്കി വിദേശത്തേക്ക് കടന്നു ; വര്‍ഷങ്ങള്‍ക്ക് ശേഷം കേഫ പ്രവര്‍ത്തകന്‍ പിടിയില്‍