OVS - Latest NewsOVS-Pravasi News

ലേബർ ക്യാമ്പിൽ ഇഫ്ത്താറൊരുക്കി ദുബായ് കത്തീഡ്രൽ ഇടവക

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സോണാപ്പൂർ ലേബർ ക്യാംപിൽ ഇഫ്ത്താർ സംഗമം നടത്തി.
വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ തോമസ്, സെക്രട്ടറി സാബു  വർഗീസ്, ജൂബിലി ജോയിന്റ് കൺവീനർ ജോസ് ജോൺ, മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം പി.ജി. മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ, ഇടവക ജോയിന്റ് ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള, രജു എസ്. ജോൺ , ലിബി ബാബു എന്നിവർ പ്രസംഗിച്ചു .
ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് ഇഫ്ത്താർ കിറ്റും വിതരണം ചെയ്തു.