സംഘര്‍ഷമുണ്ടാക്കി വിദേശത്തേക്ക് കടന്നു ; വര്‍ഷങ്ങള്‍ക്ക് ശേഷം കേഫ പ്രവര്‍ത്തകന്‍ പിടിയില്‍

പഴയന്നൂര്‍ (തൃശൂര്‍) : സമാധാനപരമായി ആരാധന നടക്കുന്ന പള്ളികളില്‍ ഭീതി വിതയ്ക്കുകയും നാട്ടില്‍ കാലപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്ന യാക്കോബായ നേതൃത്വത്തിന് ഇത് തിരിച്ചടിയുടെ കാലം.പാവപ്പെട്ട വിശ്വാസികളെ തെറ്റുധരിപ്പിച്ചു ഇരകളാക്കുന്നുവെന്ന് വിഘടിത വിഭാഗത്തില്‍ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിന്നു.പിറവം വലിയപള്ളിയെ സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പിറവം സംഘര്‍ഷഭൂമിയാക്കാന്‍ അണിയറയില്‍ ഗൂഡാലോചന നടത്തുമ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി ചര്‍ച്ചയാവുകയാണ്.

എളനാട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷം സൃഷ്‌ടിച്ച യാക്കോബായ ഗുണ്ടാ സംഘടനയായ കേഫായുടെ പ്രവര്‍ത്തകന്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്‍റെ പിടിയിലായി.2003-ലാണ് കേസിന് ആസ്പദമായ സംഭവം.എളനാട് പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കി പുത്തന്‍പുരയ്ക്കല്‍ ബോണി (38) ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു .മുന്‍സിഫ് കോടതി പുറപ്പെടുവിച്ച സമന്‍സ് മടങ്ങിയതിനെതുടര്‍ന്ന് വാറണ്ടായിരിന്നുവെങ്കിലും പ്രതിയെ പോലീസ് പിടികിട്ടാപ്പുള്ളിയായി ഇതിനോടകം പ്രഖ്യാപിച്ചിരിന്നു.കഴിഞ്ഞ ആഴ്ച ബോണി നാട്ടിലെത്തിയ വിവരം അറിഞ്ഞ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല, മുങ്ങി നടന്ന വിഘടിത മെത്രാനെ കോടതി പിരിയുന്നത് വരെ കൈകെട്ടി നിര്‍ത്തിച്ചു

കണ്ടനാട് വി.മര്‍ത്തമറിയം ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍ വികാരിയുടെ അനുവാദമില്ലാതെ അതിക്രമിച്ചു കയറിയതിന് വിഘടിത മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ ഇവാനിയോസിനെ പ്രതി ചേര്‍ത്ത് പള്ളി കമ്മിറ്റി ചോറ്റാനിക്കര കോടതിയില്‍ കേസ് നല്‍കിയിരിന്നു.ഇക്കേസില്‍ മെത്രാപ്പോലീത്തക്ക് കോടതി അയച്ച സമന്‍സ് മടക്കുകയും വാറണ്ടായിരിന്നു.പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ കോടതിയുടെ വിലയേറിയ സമയം കളഞ്ഞതിന് ശിക്ഷണ നടപടിയായി കോടതി പിരിയുന്നത് വരെകൈകെട്ടി നിര്‍ത്തുകയും ചെയ്തിരിന്നു.

 

error: Thank you for visiting : www.ovsonline.in